മുംബൈ: രാജ്യത്തെ തിരക്കേറിയ 75 റയില്‍വേ സ്റ്റേഷനുകളില്‍ നൂറടിയിലേറെ ഉയരമുള്ള ദേശീയ പതാകകള്‍ സ്ഥാപിക്കാന്‍ ഇന്ത്യന്‍ റയില്‍വേ തീരുമാനിച്ചു. ഇവയില്‍ ഏഴെണ്ണം മുംബൈയിലെ തിരക്കേറിയ ഏഴു സ്റ്റേഷനുകളിലാണ് സ്ഥാപിക്കുക. ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഒക്ടോബര്‍ 22 ന് ഇതു സംബന്ധിച്ച ഉത്തരവ് മേഖല ഓഫീസുകള്‍ക്ക് കൈമാറിയിട്ടുണ്ട്.എ വണ്‍ സ്റ്റേഷനുകളില്‍ പതാക സ്ഥാപിക്കുമെന്ന് ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ വിവേക് സക്സേന അറിയിച്ചു. മുംബൈയിലെ ഏഴു സ്റ്റേഷനുകള്‍ക്ക് എ വണ്‍ പദവി ഉണ്ട്.
Post Your Comments