Latest NewsKeralaIndia

പമ്പ-നിലയ്ക്കല്‍ ബസ് നിരക്ക് ഒറ്റയടിക്ക് 23 രൂപ വര്‍ദ്ധിപ്പിച്ചു: പ്രതിഷേധം മൂലം കെഎസ്ആർടിസി ഡിടിഒയ്ക്ക് സസ്‌പെൻഷൻ

പത്തനംതിട്ട: കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ പമ്പ-നിലയ്ക്കല്‍ ബസ് നിരക്ക് വര്‍ദ്ധിപ്പിച്ച ഡിടിഒയെ കെഎസ്‌ആര്‍ടിസി സസ്‌പെന്റ് ചെയ്തു. ആര്‍. മനീഷിനെ ആണ് സസ്‌പെന്റ് ചെയ്തത്. നിരക്ക് കുത്തനെ കൂട്ടിയതിലുണ്ടായ പ്രതിഷേധമാണ് ഡിടിഒയ്‌ക്കെതിരെ നടപടി എടുക്കുന്നതില്‍ പ്രേരിപ്പിച്ചത്.ഉത്സവകാലത്ത് നടത്തുന്ന സ്പെഷ്യല്‍ സര്‍വീസുകള്‍ക്കു മാര്‍ച്ച്‌ 1 മുതല്‍ 30 ശതമാനം നിരക്കു വര്‍ധിപ്പിച്ച്‌ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

ഇതു പ്രകാരം ഇന്ന് മുതല്‍ 100 രൂപ നിരക്കിലാണ് ബസ് ഓടിയത്. സ്‌പെഷ്യല്‍ സര്‍വീസിനാണു നിരക്ക് വര്‍ധനയെന്നാണു കെഎസ്‌ആര്‍ടിസി പറയുന്നത്. ചാര്‍ജ് വര്‍ധനയെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനൊടുവില്‍ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറെ ആദ്യം സ്ഥലം മാറ്റുകയും പിന്നീട് സസ്‌പെന്റ് ചെയ്യുകയുമായിരുന്നു. തൊടുപുഴ ഡിടിഒയ്ക്കാണ് പകരം ചാര്‍ജ്.ബസ് നിരക്ക് വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച പത്തനംതിട്ട ജില്ലാ ട്രാന്‍സ്‌ഫോര്‍ട്ട് ഓഫീസ് യുവമോര്‍ച്ച്‌ ഉപരോധിച്ചു.

നിലയ്ക്കല്‍- പമ്പ റൂട്ടില്‍ കെഎസ്‌ആര്‍ടിസി ബസ് ചാര്‍ജ് 40 രൂപയായി വര്‍ധിപ്പിച്ചത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. അതേസമയം, ചാര്‍ജ് വര്‍ധനയെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനൊടുവില്‍ ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസറെ സ്ഥലം മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button