Life Style

പ്ലാസ്റ്റിക് പാത്രങ്ങള്‍ വൃത്തിയാക്കുമ്പോള്‍ ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക !

ശരീരത്തിന് ഏറ്റവുമധികം ദോഷം ചെയ്യുന്ന ഒന്നാണ് പ്ലാസ്റ്റിക്. പ്ലാസ്റ്റിക്കിന്‍റെ അമിതോപയോഗവും അനാരോഗ്യകരമായ പ്ലാസ്റ്റിക്കുകളും പല വിധത്തിലുള്ള രോഗങ്ങൾ ഉണ്ടാക്കാറുണ്ട്. ഇക്കാര്യങ്ങളിൽ ബോധവാന്മാരുണ്ടെങ്കിലും നമ്മളില്‍ഏറെപ്പേരും പ്ലാസ്റ്റിക്ക് പാത്രം ഉപയോഗിക്കുന്നവരാണ്. ഭക്ഷണം കൊണ്ടുപോകുന്നതിനും വെള്ളം കൊണ്ടു പോകുന്നതിനും പ്ലാസ്റ്റിക്ക് കുപ്പികളെയാണ്നമ്മള്‍ കൂടുതലായും ആശ്രയിക്കുക.

ഈ പാത്രങ്ങള്‍ ഉപയോഗിക്കുന്നതുപോലെ തന്നെ അത് വൃത്തിയാക്കേണ്ട കാര്യത്തിലും നമ്മള്‍ ശ്രദ്ധചെലുത്തേണ്ടതാണ്. എത്ര കഴുകി വൃത്തിയാക്കിയാലും പ്ലാസ്റ്റിക് പാത്രത്തിലെ എണ്ണമയം കളയുക അത്ര എളുപ്പമല്ല.

ദുര്‍ഗന്ധം അകറ്റാന്‍

1. 900 മില്ലി വെള്ളത്തില്‍ നാല് ടീസ്പൂണ്‍ ബേക്കിങ് സോഡ ഇടുക.

2. ഈ വെള്ളത്തില്‍ പ്ലാസ്റ്റിക് പാത്രം മുക്കിവെയ്ക്കുക. അതേസമയം, വലിയ പാത്രമാണെങ്കില്‍ ഈ മിശ്രിതം അര മണിക്കൂര്‍പ്ലാസ്റ്റിക് പാത്രത്തിലേക്ക് ഒഴിച്ച്‌ വെയ്ക്കുക. ദുര്‍ഗന്ധം ഇല്ലാതാകുന്നതാണ്.

3. തുടര്‍ന്ന് സോപ്പ് ഉപയോഗിച്ച്‌ കഴുകാവുന്നതാണ്.

4. വീണ്ടും മണം നില്‍ക്കുന്നുണ്ടെങ്കില്‍ പാത്രത്തിലനുള്ളില്‍ പേപ്പര്‍ ചുരുട്ടി വെച്ച്‌ അടച്ചു വെക്കുക

5. രണ്ട് ദിവസത്തിന് ശേഷം പേപ്പര്‍ എടുത്ത് സോപ്പുപയോഗിച്ച്‌ കഴുകി വെക്കാവുന്നതാണ്. ദുര്‍ഗന്ധം ഉണ്ടാക്കുന്നതല്ല.

പാത്രത്തിലെ കറ നീക്കം ചെയ്യാന്‍

1. പാത്രത്തിലെ ഭക്ഷണാവശിഷ്ടങ്ങള്‍ കളഞ്ഞതിനു ശേഷം പാത്രം മിതമായ ചൂടുവെള്ളത്തില്‍ കഴുകുക.

2. ശേഷം പാത്രത്തില്‍ ഭക്ഷണമിരുന്നിരുന്ന അളവില്‍ ഡിസ്ലൈറ്റഡ് വൈറ്റ് വിനാഗിരി ഒഴിച്ചു വെക്കുക. വിനാഗിരിക്ക് പകരം ഹാന്‍റ് സാനിറ്ററൈസറോ റബ്ബിങ് ആല്‍ക്കഹോളോ ഉപയോഗിക്കാവന്നതാണ്.

3. ഇത് അര മണിക്കൂര്‍ പാത്രത്തില്‍ വെയ്ക്കുക. രോഗാണുക്കള്‍ നശിപ്പിക്കുകയും നല്ല സുഗന്ധം നിലനിര്‍ത്താനും പറ്റിയ ഒന്നാണ് വിനാഗിരി.

4. അര മണിക്കൂറിനു ശേഷം വിനാഗിരി കളഞ്ഞ് സോപ്പു വെള്ളമോ ഡിഷ് വാഷ് ലിക്വിഡോ ഉപയോഗിച്ച്‌ നന്നായി കഴുകാം.

5. അല്‍പം നേരം പാത്രം കമിഴ്ത്തി വെക്കാവുന്നതാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button