കൊച്ചി: ശബരിമലയ്ക്കു പോകണമെന്നുണ്ടെങ്കില്‍ പോലീസില്‍നിന്നു പാസ് വാങ്ങണമെന്ന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ നല്‍കിയ ഹര്‍ജിയില്‍ തിരിച്ചടി. ശബരിമലയിലെത്തുന്ന ഭക്തരുടെ വാഹനങ്ങള്‍ക്കു ലോക്കല്‍ പോലീസില്‍നിന്നു പാസെടുക്കണമെന്ന നിര്‍ദേശം സുരക്ഷ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ കൊണ്ടുവന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി. തിരശീലയ്ക്ക് പിന്നില്‍ ചിലര്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടാകും, അത് തടയണമെന്നും കോടതി ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ ഈ തീരുമാനം തെറ്റാണെന്ന് പറയാനാകില്ലെന്നും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കരുതെന്നും കോടതി ഹര്‍ജിക്കാരോട് നിര്‍ദേശിച്ചു. നിയമവാഴ്ചയും ക്രമസമാധാന നിലയും ഉറപ്പാക്കാന്‍ കൊണ്ടുവന്ന നിയന്ത്രണത്തില്‍ കുറ്റം പറയാന്‍ കഴിയില്ലെന്നും ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ അഭിപ്രായപ്പെട്ടിരുന്നു.
ശബരിമല ക്ഷേത്രത്തിന്റെ കാര്യത്തില്‍ മാത്രമാണ് ഇത്തരമൊരു നിലപാട് എടുത്തിട്ടുള്ളത് ഡിവിഷന്‍ ബെഞ്ച് ചൊവ്വാഴ്ച നിരീക്ഷിച്ചിരുന്നു. ശബരിമലയ്ക്കു പോകണമെന്നുണ്ടെങ്കില്‍ പോലീസില്‍നിന്നു പാസ് വാങ്ങണം. ഇത്തരമൊരു നിയന്ത്രണം സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം നിഷേധിക്കുന്നതാണെന്നും കേരള പോലീസ് ആക്ടിനും മോട്ടോര്‍ വെഹിക്കിള്‍ നിയമത്തിനും വിരുദ്ധമായ നിര്‍ദേശമാണിതെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.
Post Your Comments