അഹമ്മദാബാദ്: മാനസിക രോഗിയായ സ്ത്രീയുടെ വയറ്റില്‍ നിന്നും കണ്ടെടുത്തത് ലക്ഷക്കണക്കിന് രൂപ വിലവരുന്ന ആഭരണങ്ങൾ. രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ താലിമാല, വിവിധ തരം ആഭരണങ്ങള്‍, കൂടാതെ ആണി ഉള്‍പ്പെടെയുള്ള ഇരുമ്പിൽ നിർമ്മിച്ച വസ്തുക്കൾ എന്നിവ കണ്ടെത്തി. സ്വര്‍ണ്ണത്തിലും പിച്ചളയിലും പണിത വളകള്‍, മോതിരങ്ങള്‍, നട്ടുകൾ, ബോൾട്ടുകൾ, നിരവധി ഇരുമ്പാണികള്‍, നട്ടുകളും ബോള്‍ട്ടുകളും, സേഫ്റ്റിപിന്നുകള്‍ തുടങ്ങിയവയും ലഭിച്ചു.
തെരുവില്‍ അലഞ്ഞുതിരിയുകയായിരുന്ന സ്ത്രീയെ ആരൊക്കെയോ ചേർന്നാണ് മാനസികരോഗാശുപതിയിലാക്കിയത്. അവിടെ വച്ച് വയറുവേദന അനുഭവപ്പെടുന്നെന്ന് പറഞ്ഞതിനെത്തുടര്‍ന്നാണ് സിവില്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നതും പരിശോധനയ്ക്ക് ശേഷം ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചതും. അക്യുഫാജിയ എന്ന രോഗാവസ്ഥയുള്ള സ്ത്രീ ഇവയൊക്കെയും വിഴുങ്ങിയതാണെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.
Post Your Comments