അബുദാബി: സൗദി അറേബ്യയിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ നാല് വയസുകാരൻ മരിച്ചു. തുടർന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കി. യഹിയ പുതിയപുരയിൽ എന്ന നാല് വയസുകാരനാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മരിച്ചത്. ജിദ്ദയിൽ നിന്നും വിമാനത്തിൽ കയറുമ്പോൾ യഹിയക്ക് പനി ഉണ്ടായിരുന്നതായും തുടർന്ന് കുട്ടി അപസ്മാര ലക്ഷണങ്ങൾ പ്രകടിപ്പിച്ചതായും ഒരു ബന്ധു വ്യക്തമാക്കി.
മുഹമ്മദ് അലി- ജുബൈറാ ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയവനായിരുന്നു യഹിയ. കുട്ടിക്ക് സംസാരിക്കാനോ നടക്കാനോ കഴിയുമായിരുന്നില്ല. യഹിയയെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ വേണ്ടി വേണ്ടി നിരവധി ചികിത്സകളാണ് കുടുംബം നടത്തിവന്നിരുന്നത്. മൃതദേഹം ഉടൻ തന്നെ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള സൗകര്യങ്ങൾ ചെയ്തുനൽകുമെന്ന് അധികൃതർ വ്യക്തമാക്കി.
Post Your Comments