കോഴിക്കോട്: ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം സമാപിക്കാനിരിക്കെ പി.കെ ശശി എംഎല്‍എക്കെതിരായ വനിത നേതാവിന്റെ പീഡനപരാതിയില്‍ തീരുമാനമെടുക്കാതെ സംസ്ഥാന നേതൃത്വം. സമ്മേളന വേദിയില്‍ വിഷയം ഉന്നയിക്കുന്നത് നേതൃത്വം ഇടപെട്ട് തടഞ്ഞിരുന്നു. വിഷയത്തില്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് സംസ്ഥാന നേതൃത്വത്തിന്റെ മറുപടിയിന്നുണ്ടാകും. എന്നാല്‍ പരാതിയില്‍ നേതൃത്വം മറുപടി നല്‍കുമോ എന്നത് വ്യക്തമല്ല. പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ വനിതാ നേതാവ് പങ്കെടുക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ പരാതി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. യുവതിയുടെ പരാതി സ്വീകരിച്ച സിപിഎം അക്കാര്യത്തില്‍ നടപടിയെടുക്കട്ടെയെന്നായിരുന്നു ഡിവൈഎഫ്ഐ നേതൃത്വത്തിന്റെ നിലപാട്.എ.എന്‍ ഷംസീര്‍ എംഎല്‍എ, ചിന്ത ജെറോം എന്നിവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ചര്‍ച്ചയില്‍ ഉയര്‍ന്നത്.
സഖാക്കള്‍ക്ക് ചേരാത്ത പ്രവര്‍ത്തന ശൈലി, പദവികളോട് നീതി പുലര്‍ത്താത്ത അഭിപ്രായ പ്രകടനങ്ങള്‍ തുടങ്ങിയ വിമര്‍ശനങ്ങള്‍ ചിന്ത ജെറോമിനെതിരെ ഉയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കല്‍, വിടവാങ്ങുന്നവര്‍ക്കുള്ള യാത്രയയപ്പ്, ഭാവി പരിപാടികള്‍ തീരുമാനിക്കല്‍ എന്നിവയാണ് ഇന്നത്തെ സമ്മേളന അജണ്ട. വൈകിട്ട് ഒരു ലക്ഷം യുവജനങ്ങള്‍ അണിനിരക്കുന്ന റാലിയും നടക്കും.
Post Your Comments