കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡി.വൈ.എഫ്.ഐ. യൂണിറ്റ് ഭാരവാഹിയെ അറസ്റ്റ് ചെയ്തു. കൊല്ലം ആദിച്ചനല്ലൂര്‍ ഗ്രാമത്തിലെ പ്ലാക്കാട് ഡി.വൈ.എഫ്.ഐ യൂണിറ്റ് ഭാരവാഹിയായ പ്ലാക്കാട് മണ്ണഞ്ചേരില്‍ വീട്ടില്‍ വിനീത് കുമാറിനെ(28)യാണ് ചാത്തന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ പെണ്‍കുട്ടി ഒറ്റയ്ക്കായിരുന്ന സമയത്ത് അതിക്രമിച്ചുകയറി നിരവധി പ്രാവശ്യം പീഡിപ്പിച്ചതായാണ് പരാതി. വിനീത് കുമാര്‍ കുറച്ച് നാള് മുമ്പ് വരെ വിദേശത്തായിരുന്നു.
തുടര്‍ന്ന് നാട്ടിലെത്തിയ ഇയാള്‍ ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഒളിക്യാമറയുപയോഗിച്ച് പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം നടന്നത്. പീഡനം ആവര്‍ത്തിച്ചതോടെ പെണ്‍കുട്ടി കാര്യം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തതോടെ വിനീത് കുമാര്‍ ഒളിവില്‍ പോകുകയായിരുന്നു. സംഭവം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ വന്നതോടെ നാട്ടില്‍ പ്രതിഷേധം ശക്തമായിരുന്നു.
പിന്നീട് നടന്ന അന്വേഷണത്തിൽ തിങ്കളാഴ്ചയായിരുന്നു വിനീത് കുമാറിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. കൂടുതല്‍ തെളിവെടുപ്പിനായി വിനീത് കുമാറിനെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് ചാത്തന്നൂര്‍ എസ്.ഐ.സരിന് വ്യക്തമാക്കി.
Post Your Comments