Latest NewsKerala

ചിന്ത ജെറോമിന്റെ ചെയ്‌തികള്‍ നാണക്കേടുണ്ടാക്കിയെന്ന് സംഘടനയുടെ വിമര്‍ശനം

കോഴിക്കോട്: യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരെ കടുത്ത വിമ‌ര്‍ശവുമായി ഡി.വൈ.എഫ്.ഐ . ചിന്ത ജെറോമിെന്റ ചെയ്‌തികള്‍ സംഘടനക്ക് നാണക്കേടുണ്ടാക്കിയെന്നാണ് പ്രധാനമായി ഉയര്‍ന്ന വിമര്‍ശം. കണ്ണൂരില്‍ നിന്നുള്ള വനിതാ പ്രതിനിധിയാണ് ചിന്തയ്‌ക്കെതിരെ വിമർശനം ഉന്നയിച്ചത്.

ശബരിമല വിഷയത്തിൽ കോടതി വിധി വന്നശേഷം നവംബര്‍ അഞ്ചിന് സന്നിധാനത്ത് നടന്ന സംഭവങ്ങള്‍ കേരളത്തിനാകെ നാണക്കേടുണ്ടാക്കിയെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ശബരിമലയില്‍ പോലീസ് ആര്‍.എസ്.എസ് നേതൃത്വത്തിന് മുന്നില്‍ കീഴടങ്ങേണ്ടി വന്നു. വത്സന്‍ തില്ലേങ്കരിയുടെ നേതൃത്വത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ശബരിമലയിലെ കാര്യങ്ങള്‍ നിയന്ത്രിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രം സഹിതം പ്രചരിച്ചതെന്നും സമ്മേളനത്തിൽ തുറന്നുപറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button