മാഹി: ആരാധകർ ഏറെയുള്ളവരാണ് ക്രിക്കറ്റ് താരങ്ങൾ.അത്തരത്തിൽ നിരവധി ആരാധകരെ നേടിയെടുത്ത ഒരു താരമാണ് എംഎസ് ധോണി. ഇന്ത്യ ടിട്വന്റി കുപ്പായത്തില്‍ എംഎസ് ധോണിയെ ഇനി കാണാനാവില്ലെന്നത് ആരാധകരെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചാലും ധോണിയുടെ ആരാധകരുടെ എണ്ണത്തില്‍ കുറവുണ്ടാവില്ല.
കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ധോണിയെ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. ധോണി തന്റെ കുട്ടി ആരാധകനോട് കാണിച്ച സ്‌നേഹത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കാറിലിരിക്കുന്ന ധോണി വാതില്‍ തുറന്ന് ഒരു ചെറിയ കുട്ടിയോട് എന്തോ സംസാരിക്കുകയാണ്. കുറച്ചു മിനിറ്റുകള്‍ കുട്ടിയുമായി സംസാരിച്ചശേഷം അവന് ധോണി കൈകൊടുക്കുന്നതാണ് വീഡിയോ. വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്‌തു.
RT msdfansofficial: Man with Golden Heart.
Just look at the way, he is adoring his little fan.
msdhoni SaakshiSRawat#MSDhoni #Dhoni #mahiway https://t.co/WpByIlp0hi— TROLLER 2.O (@troller_baap2) November 13, 2018
Post Your Comments