ശബരിമല യുവതി പ്രവേശന വിഷയവും മുത്തലാഖ് വിഷയവും രണ്ടും രണ്ടാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അഭിപ്രായപ്പെട്ടു. രണ്ട് വിഷയങ്ങളിലുമായി ബി.ജെ.പി ഇരട്ടത്താപ്പ് നയം കാണിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ടൈംസ് നൗ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അമിത് ഷായുടെ പ്രതികരണം.
‘ഇന്ത്യയില്‍ പുരുഷന്മാര്‍ക്ക് പ്രവേശനമില്ലാത്ത 13 ക്ഷേത്രങ്ങളുണ്ട്. ഏതു ഗുരുദ്വാരകളില്‍ പ്രവേശിച്ചാലും നിങ്ങള്‍ക്ക് തല മറയ്ക്കേണ്ടി വരും. ഇത് എല്ലാവരുടെയും വികാരങ്ങളെ മാനിക്കലാണ്,’ അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളഇല്‍ പുരുഷന്മാര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നെന്നും അദ്ദേഹം ചോദിച്ചു.അതേസമയം സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ പിണറായി സര്‍ക്കാര്‍ എന്തിനാണ് ധൃതി പിടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
വിഷയം രാഷ്ട്രീയവല്‍ക്കരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി പുറപ്പെടുവിച്ച മറ്റ് വിധികളില്‍ സംസ്ഥാന സര്‍ക്കാര്‍ ഈ താല്‍പര്യം എന്തുകൊണ്ടാണ് എടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
Post Your Comments