Latest NewsKerala

മേല്‍നോട്ടത്തിന് രണ്ട് എഡിജിപിമാര്‍, പമ്പയിലും സന്നിധാനത്തും രണ്ട് ഐജിമാര്‍ക്ക് കീഴില്‍ എട്ട് എസ്പിമാര്‍, ആകെ അരലക്ഷത്തിലേറെ പൊലീസ് ഉദ്യോഗസ്ഥര്‍; പഴുതടച്ചുള്ള സുരക്ഷാപദ്ധതി ഇങ്ങനെ

തിരുവനന്തപുരം: ശബരിമല പ്രശ്‌നവുമായി ബന്ധപ്പെട്ട് അതിനിടെ പഴുതടച്ചുള്ള സുരക്ഷാപദ്ധതിക്ക് രൂപം നല്‍കിയിരിക്കുകയാണ് കേരളാ പോലീസ്. ആവശ്യമെങ്കില്‍ സന്നിധാനത്തും വനിതാ ബറ്റാലിയനെ നിയോഗിക്കാനും ആലോചനയുണ്ട്. മേല്‍നോട്ടത്തിന് രണ്ട് എഡിജിപിമാര്‍, പമ്പയിലും സന്നിധാനത്തും രണ്ട് ഐജിമാര്‍ക്ക് കീഴില്‍ എട്ട് എസ്പിമാര്‍, ആകെ അരലക്ഷത്തിലേറെ പൊലീസ് ഉദ്യോഗസ്ഥര്‍. കൂടാതെ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വനിതാ ബറ്റാലിയന്‍ അടക്കം ശബരിമലയില്‍ എത്തും. അതേസമയം വിശദമായ പോലീസ് വിന്യാസത്തെക്കുറിച്ച് ഇന്ന് തീരുമാനിക്കും.

സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗവും തന്ത്രിയും പന്തളം രാജകുടുംബങ്ങളുമായുള്ള ചര്‍ച്ചയും നാളെ നടക്കും. സമവായ ശ്രമമുണ്ടെങ്കിലും വിധി നടപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകാനിടയില്ല. യുവതീ പ്രവേശനത്തിന് സ്റ്റേ ഇല്ലെന്ന സുപ്രീം കോടതി വിധിയില്‍ പന്ത് സര്‍ക്കാറിന്റെ കോര്‍ട്ടിലാണെങ്കിലും വിധി നടപ്പാക്കാനുള്ള ബാധ്യതയില്‍ നിന്നും സര്‍ക്കാറിന് ഒഴിഞ്ഞുമാറാനാകില്ലെന്ന സന്ദേശമാണ് പിണറായി വിജയന്‍ നല്‍കിയത്.

തന്ത്രി-പന്തളം കുടുംബങ്ങളുമായി സര്‍വ്വകക്ഷിയോഗത്തിന് ശേഷം ചര്‍ച്ച നടത്തും. എന്‍എസ്എസിനെ ചര്‍ച്ചക്ക് എത്തിക്കാന്‍ ശ്രമമുണ്ടായിരുന്നെങ്കിലും വിജയിച്ചില്ലെന്നാണ് സൂചന. അതേസമയം പുന:പരിശോധനാ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ച സാഹചര്യത്തില്‍ പ്രതിഷേധം കനക്കാനിടയുണ്ടെന്ന വിലയിരുത്തലും സര്‍ക്കാരിന് മുന്നിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button