NattuvarthaLatest News

നൃത്ത പരിശീലനത്തിന്റെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച 19കാരന്‍ അറസ്റ്റില്‍

കഴക്കൂട്ടം: നൃത്ത പരിശീലനത്തിന്റെ മറവില്‍ തിരുവനന്തപുരം സ്വദേശിനിയെ പീഡിപ്പിച്ച 19കാരന്‍ അറസ്റ്റില്‍. ദളിത് പെണ്‍കുട്ടിയെ മയക്കുമരുന്ന്
നല്‍കി ലൈംഗികമായി പീഡിപ്പിച്ച അഞ്ചുതെങ്ങ് പൂത്തുറയില്‍ രാഹുല്‍ ആണ് അറസ്റ്റിലായിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം കുന്നു കുഴിയില്‍ നിന്നു കാണാതായ പെണ്‍കുട്ടിയെ കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് അഞ്ചുതെങ്ങിലെ ഹിപ് ഹോപ്പ് എന്ന ഡാന്‍സ് സ്‌കൂള്‍ കേന്ദ്രീകരിച്ചു മയക്കുമരുന്ന് ഉപയോഗവും ലൈംഗിക പീഡനവും നടക്കുന്നതായി പൊലീസ് കണ്ടെത്തിയത്. തുടര്‍ന്നാണ് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. വീട്ടുകാരുടെ പരാതിയെ തുടര്‍ന്നു മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്നു കേസ് കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് കൈമാറുകയായിരുന്നു.

shortlink

Post Your Comments


Back to top button