ആരാധനാലയങ്ങളില്‍, പ്രത്യേകിച്ചു ക്ഷേത്രങ്ങളില്‍ ഭണ്ഡാരം നിത്യകാഴ്ചയാണ്. ഇതില്‍ കണക്കില്ലാത്ത പണം നിക്ഷേപിയ്ക്കന്നവരുമുണ്ട്. ക്ഷേത്രങ്ങളിലെ ഭണ്ഡാരത്തെപ്പറ്റി പല അഭിപ്രായങ്ങളുള്ളവരുണ്ട്, ചിലര്‍ പറയും ഇതാവശ്യമെന്ന്. മറ്റു ചിലര്‍ ചോദിയ്ക്കും, ദൈവത്തിനെന്തിനാ പണമെന്ന്.
ചോദ്യം തെറ്റാണെന്നു പറയാനാകില്ല, അല്ലെങ്കില്‍ പണമിട്ടാല്‍ ദൈവം പ്രസാദിയ്ക്കുമെന്ന വിശ്വാസം സത്യമായി വരണം. എന്തൊക്കെ പറഞ്ഞാലും ദൈവത്തെ പണത്താല്‍ പ്രീതിപ്പെടുത്താമെന്ന വിശ്വാസം തെറ്റു തന്നെയാണ്. വാസ്തവം ഇതെങ്കില്‍ ഭണ്ഡാരത്തില്‍ പണമിടുന്നതിനു പുറകില്‍ ചില വിശ്വാസങ്ങള്‍ കാണാതിരിയ്ക്കുമോ, ഇതെക്കുറിച്ചു കൂടുതലറിയൂ,
പുരാണങ്ങളില്‍ പറയുന്ന കഥയുണ്ട്, വിഷ്ണുഭഗവാന്‍ കുബേരന്റെ കയ്യില്‍ നിന്നും പണം വാങ്ങി. ഇതു തിരിച്ചടയ്ക്കാന്‍ വിഷ്ണുവിനെ സഹായിക്കുന്നതിനാണ് ഭണ്ഡാരത്തില്‍ പണമിടുന്നതെന്നത്. അതായത് വിഷ്ണുഭഗവാനെ കടത്തില്‍ നിന്നും മോചിപ്പിയ്ക്കുവാന്‍.
ഭണ്ഡാരത്തില്‍ പണമിടുന്നതിലൂടെ നാം ക്ഷണികമായ ആഗ്രഹങ്ങളില്‍ നിന്നും മോചനം നേടുമെന്ന വിശ്വാസവും നിലവിലുണ്ട്. ഇതോടെ നമ്മിലെ ചീത്ത ഘടകങ്ങള്‍ മാറുമെന്നും.
പണമിട്ടാല്‍ ദൈവം പ്രസാദിയ്ക്കുമെന്ന ചിന്തയോടെ ഭണ്ഡാരത്തില്‍ പണമിടുന്നവരുണ്ട്. ദൈവത്തിനു കൈക്കൂലി നല്‍കുന്ന ചിന്താഗതിയെന്നേ വിശേഷിപ്പിയ്ക്കാനാകൂ.
പല ക്ഷേത്രങ്ങളും പാവങ്ങളെ സഹായിക്കുന്നുണ്ട്. ഈ പുണ്യപ്രവൃത്തിയ്ക്കുള്ള സഹായമെന്ന നിലയ്ക്കും ഇതിനെ കാണാം. ക്ഷേത്രചിലവുകള്‍ക്കുള്ള പണം കണ്ടെത്താനുള്ള വഴിയാണ് ഭണ്ഡാരങ്ങളെന്നതും ഒരു വാസ്തവമാണ്.
Post Your Comments