Latest NewsInternational

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില താഴ്ന്നു; വ്യാപാരം നടക്കുന്നത് ഈ വിലയില്‍

ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില താഴ്ന്നു. ബ്രന്‍ഡ് ക്രൂഡ് ബാരലിന് 70 ഡോളറിന് താഴെയാണ് വ്യാപാരം നടക്കുന്നത്. ഏകദേശം ശതമാനത്തിലേറെ വില താഴ്ന്നു. ഒക്ടോബറിനുശേഷം ക്രൂഡ് വിലയില്‍ 20 ശതമാനത്തോളം ഇടിവുണ്ടായി. എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപ്പെകിനോട് ഉത്പാദനം കുറയ്ക്കരുതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമ്മര്‍ദംചെലുത്തിയിരുന്നു.

യുഎസ് ഉപരോധം ഇറാന്റെ എണ്ണ കയറ്റുമതിയെ കാര്യമായി ബാധിക്കാത്ത സാഹചര്യത്തിലാണ് ഉല്‍പാദനത്തില്‍ പ്രതിദിനം 10 ലക്ഷം ബാരല്‍ കുറവ് വരുത്തുന്നത് പരിഗണിക്കുന്നത്. ക്രൂഡ് ഓയലിന്റെ ഉദ്പാദനം അമേരിക്ക വന്‍തോതില്‍ വര്‍ധിപ്പിച്ചു. 11.6 മില്യണ്‍ ബാരല്‍ എന്ന റെക്കോഡ് നിലയിലാണ് പ്രതിദിന ഉത്പാദനം. യുഎസ് ക്രൂഡ് ഫ്യൂച്ചേഴ്സ് ബാരലിന് 59 ഡോളര്‍ നിരക്കിലുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button