KeralaLatest News

മോഷണത്തിനു മാത്രം കേരളം, താമസത്തിന് തമിഴ്‌നാട്, നിരവധി മോഷണക്കേസുകളിലെ പ്രതി അറസ്റ്റില്‍

 

മലപ്പുറം•പെരിന്തല്‍മണ്ണ വ്യാപാരസ്ഥാപനത്തിന്റെ പൂട്ട് പൊളിച്ച് മോഷണശ്രമം നടത്തിയ പ്രതി അറസ്റ്റില്‍. തമിഴ്‌നാട് ഈറോഡില്‍ വാടക്ക് താമസിക്കുകയും മോഷണങ്ങള്‍ നടത്താന്‍ വേണ്ടിമാത്രം കേരളത്തിലെത്തുകയും ചെയ്യുന്ന മലപ്പുറം തിരൂരങ്ങാടി സ്വദേശി വാടക്കല്‍ ഉമ്മര്‍ ആണ് അറസ്റ്റിലായത്.

കഴിഞ്ഞ മാസം അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്തുള്ള ബേക്കറിയിലും പലചരക്ക് കടയിലുമാണ് മോഷണ ശ്രമം നടത്തിയത്. കടയുടെ പൂട്ട് പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. ഉടമസ്ഥര്‍ കടയില്‍ പണം സൂക്ഷിക്കാതിരുന്നതിനാല്‍ പണം കവരാനുള്ള ഉമ്മറിന്റെ ശ്രമം പരാജയപ്പെടുകയായിരുന്നു.

സമീപത്തെ കടകളിലെ സിസിടിവിയില്‍ നിന്നാണ് മോഷണശ്രമത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. നിരവധി കേസുകളില്‍ പ്രതിയായ ഉമ്മറിനെ അന്ന് തന്നെ പെരിന്തല്‍മണ്ണ പൊലീസ് തിരിച്ചറിഞ്ഞു. ഇതിനിടെയാണ് മോഷണത്തിനായി പ്രതി വീണ്ടും പെരിന്തല്‍മണ്ണയിലെത്തിയെന്ന വിവരം കഴിഞ്ഞദിവസം പൊലീസിന് കിട്ടുന്നത്. തുടര്‍ന്ന് സി.ഐ. ടി.എസ്. ബിനുവിന്റെ നേതത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button