ആലപ്പുഴ: ആലപ്പുഴയില്‍ സംഘടിപ്പിച്ച ക്ഷേത്രപ്രവേശന വിളംബരം എണ്‍പത്തിരണ്ടാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സമാപന സമ്മേളനത്തില്‍ എത്തിയത് വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. വിപുലമായ പ്രചാരണങ്ങള്‍ നടത്തിയെങ്കിലും മന്ത്രി തോമസ് ഐസക് അടക്കം ഉള്ള പ്രമുഖര്‍ എത്തിയെങ്കിലും കൂടുതലും ഒഴിഞ്ഞ കസേരകളായിരുന്നു സദസിൽ ഉണ്ടായിരുന്നത്.
മന്ത്രിമാരായ തോമസ് ഐസക്, പി. തിലോത്തമന്‍ അടക്കമുള്ള സമ്പന്നമായ വേദി. പതിനായിര കണക്കിന് രൂപ ചിലവഴിച്ച പ്രൗഢമായ പന്തല്‍. നൂറുകണക്കിന് ആളുകള്‍ക്ക് ഇരിക്കാന്‍ ഉള്ള കസേരകള്‍. എന്നാല്‍ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ എണ്‍പത്തിരണ്ടാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴയില്‍ നടത്തിയ സമാപന സമ്മേളനത്തില്‍ തികച്ചും ശുഷ്‌കമായ സദസ്.
ആളില്ലാത്ത കസേരകളുടെ മുന്നില്‍ ആയിരുന്നു മന്ത്രിമാരുടെയും വിശിഷ്ട വ്യക്തികളുടെയും പ്രസംഗം. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി തന്നെ ആണ് ഇപ്പോള്‍ വലിയ തിരിച്ചടി ആയത്. പരിപാടി പൊളിഞ്ഞതിലെ നീരസം മന്ത്രിമാര്‍ വേദിയില്‍ വെച്ച് തന്നെ പ്രകടിപ്പിച്ചു.
മഹാ പ്രളയത്തിന്റെ ആഘാതത്തിന്റെ നടുവില്‍ നില്‍ക്കുമ്പോളാണ് രാഷ്ട്രീയ ലക്ഷ്യം വെച്ച് ലക്ഷങ്ങള്‍ ചിലവാക്കി ഇത്തരം പരിപാടി നടത്തുന്നതെന്നാണ് ആരോപണം. സിപിഎമ്മിനു ഏറെ സ്വാധീനം ഉള്ള ആലപ്പുഴയില്‍ തന്നെ പരിപാടിയില്‍ പങ്കെടുക്കാന്‍ ആളുകൾ ഇല്ലാതെ വന്നത് സര്‍ക്കാരിനും പാര്‍ട്ടിക്കും ഒരുപോലെ ക്ഷീണമുണ്ടാക്കിയിരിക്കുകയാണ്.
Post Your Comments