ന്യൂഡൽഹി: ശബരിമല സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട റിട്ട് ഹർജികൾ പരിഗണിക്കുന്നത് മാറ്റിവെച്ചു. പുനഃപരിശോധനാ ഹർജികൾ പരിശോധിച്ച ശേഷം മാത്രം റിട്ട് ഹർജികൾ പരിഗണിക്കുന്നതെന്നാണ് കോടതി ബോധിപ്പിച്ചത്. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ് അടങ്ങുന്ന ബഞ്ചാണ് ഈ തീരുമാനം സ്വീകരിച്ചത്.ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാന്‍ അനുമതി നല്കിയ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരേ 49 റിവ്യൂ ഹര്‍ജികള്‍ സുപ്രീംകോടതിക്ക് മുന്‍പാകെ എത്തിയിട്ടുണ്ട്.
ഈ ഹര്‍ജികളെല്ലാം ഇന്ന് ഉച്ചയ്ക്ക് ശേഷം പരിഗണിക്കാനിരിക്കുകയാണ്. പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച ശേഷം റിട്ട് ഹര്‍ജികള്‍ പരിശോധിക്കാമെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ചാണ് കേട്ടത്.
Post Your Comments