Latest NewsKeralaIndia

ശബരിമല പ്രതിഷേധം: പോലീസ് പിടിച്ചു കൊണ്ട് പോയ യുവാവിനെ കാണാനില്ലെന്ന് പരാതി

. ശബരിമല ദർശനത്തിനു പോയ യുവാവിന്റെ ഫോട്ടോ പോലീസ് ലുക്ക്ഔട്ട് നോട്ടീസിൽ ഇടുകയും അതിനെ തുടർന്ന് പിടിച്ചു കൊണ്ട് പോകുകയുമായിരുന്നു.

പാലക്കാട് : കഞ്ചിക്കോട് പോലീസ് പിടിച്ചു കൊണ്ടുപോയ യുവാവിനെ കാണാനില്ലെന്ന് കുടുംബം. നിലയ്ക്കലിലെ ലുക്ക് ഔട്ട് നോട്ടീസിലെ നാൽപ്പത്തി എട്ടാം നമ്പറുകാരനായ അനീഷിനെയാണ് കാണാനില്ലെന്ന് പരാതി. ജില്ലയിലെ പോലീസ് സ്റേഷനുകളിലെല്ലാം അന്വേഷിച്ചിട്ടും യുവാവിനെ കണ്ടെത്താനായില്ല. ഇന്ന് രാവിലെ നാല് മണിക്കാണ് യുവാവിനെ പോലീസ് പിടിച്ചു കൊണ്ടുപോയത്.

വാളയാർ പോലീസ് സ്റ്റേഷനിലാണ് കൊണ്ടുപോകുന്നതെന്നും അവിടേക്ക് വരാനെന്നുമാണ്‌ പോലീസ് രക്ഷിതാക്കളോട് പറഞ്ഞത്. എന്നാൽ അവിടെയെത്തിയപ്പോൾ മകനെ കണ്ടെത്താനായില്ല. കൂടാതെ പുതുശേരി, കസബ, മലമ്പുഴ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ അന്വേഷിച്ചിട്ടും യുവാവിനെ കണ്ടെത്താനായില്ല. ശബരിമല ദർശനത്തിനു പോയ യുവാവിന്റെ ഫോട്ടോ പോലീസ് ലുക്ക്ഔട്ട് നോട്ടീസിൽ ഇടുകയും അതിനെ തുടർന്ന് പിടിച്ചു കൊണ്ട് പോകുകയുമായിരുന്നുവെന്നു കുടുംബം ആരോപിക്കുന്നു

യുവാവിനെപ്പറ്റി യാതൊരു വിവരവുമില്ലാത്തതിനാൽ മകനെ എന്തെങ്കിലും ചെയ്തു കാണുമോയെന്നു ഭയന്ന് ഇവർ വാളയാർ പോലീസ് സ്റ്റേഷനീളും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി. ഇനിയും വിവരം ലഭിച്ചില്ലെങ്കിൽ കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button