KeralaLatest News

ശബരിമല സംഘര്‍ഷം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി•ശബരിമല സംഘര്‍ഷത്തില്‍ കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് പ്രകാരമാണ് ഹൈക്കോടതി കേസെടുത്തത്. സംഘര്‍ഷങ്ങള്‍ സംബന്ധിച്ച്‌ ശബരിമല സ്പെഷ്യല്‍ കമ്മീഷണറായ ജില്ലാ ജഡ്ജി പി. മനോജ് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ തീരുമാനിച്ചത്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയ്ക്കെതിരെയുള്ള കേസ് കോടതി റദ്ദാക്കില്ല. പിള്ളയുടെ കോഴിക്കോട് പ്രസംഗം ശബരിമലയില്‍ അക്രമത്തിന് കാരണമായെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കി.

ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് പാസ് ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെയും ഹൈക്കോടതി പിന്തുണച്ചു. തീരുമാനം യുക്തിസഹമാണ്. സര്‍ക്കാര്‍ തീരുമാനം അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് ഇത് ക്രമസമാധാന പാലനത്തിന്റെ ഭാഗമാണെന്നും വിലയിരുത്തി.

മണ്ഡലകാലത്ത് തീര്‍ത്ഥാടകര്‍ക്ക്പാസ് ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളുകയും ചെയ്തു. മൗലികാവകാശത്തില്‍ യുക്തിസഹമായ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. സര്‍ക്കാര്‍ നല്‍കുന്ന പാസിനെ പ്രവേശന പാസായി കരുതിയാല്‍ മതിയെന്നും ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button