Latest NewsKerala

യുവതി പ്രവേശന വിധി പുനഃപരിശോധിക്കാനുള്ള തീരുമാനത്തില്‍ പ്രതികരണവുമായി ദേവസ്വം മന്ത്രി

സ്ത്രീ പ്രവേശനം അനുവദിച്ച വിധിക്ക് സ്റ്റേ ഇല്ല

ന്യൂ ഡല്‍ഹി : ശബരിമല യുവതി പ്രവേശന വിധി പുനഃപരിശോധിക്കാനുള്ള തീരുമാനത്തില്‍ പ്രതികരണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം പുനഃപരിശോധിക്കുമെന്ന ഭരണഘടനാ ബഞ്ചിന്‍റെ ഉത്തരവില്‍ സന്തോഷമെന്ന് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു.

ജനുവരി 22നു റിട്ട്, റിവ്യൂ ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കും. ചുരുങ്ങിയ സമയംകൊണ്ടാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ഭരണഘടനാ ബഞ്ച് 50 പുനഃപരിശോധനാ ഹര്‍ജികളും പരിഗണിച്ച് തീരുമാനമെടുത്തത്. ജസ്റ്റിസുമാരായ റോഹിൻടൺ നരിമാൻ, ഡി.വൈ.ചന്ദ്രചൂഡ്, എ.എൻ.ഖാൻവീൽക്കര്‍, ഇന്ദുമൽഹോത്ര എന്നിവരാണ് ഭരണഘടന ബെഞ്ചിലുണ്ടായിരുന്ന മറ്റ് ജഡ്ജിമാര്‍. അതോടൊപ്പം തന്നെ സ്ത്രീ പ്രവേശനം അനുവദിച്ച വിധിക്ക് സ്റ്റേ ഇല്ല എന്ന് കോടതി പുറപ്പെടുവിച്ച ഒരു പേജില്‍ ഒതുങ്ങുന്ന ഉത്തരവില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button