ഇടുക്കി: പുലര്‍ച്ചെ മൂന്നുമണിയോടെയാണ് പാതയോരത്ത് കച്ചവടം നടത്തുന്ന രാജകുമാരിയുടെ കടയിലേക്ക് ചിന്നം വിളിയുമായി കലിതുള്ളിയ കാട്ടാനക്കൂട്ടം പാഞ്ഞടുക്കുന്നത്. കാട്ടാനകള്‍ ഷട്ടര്‍ തുമ്പികൈകൊണ്ട് തല്ലി തകര്‍ത്ത് അകത്തേക്ക് കയറി. കടയുടെ മുന്‍വശത്തുകിടന്ന കസേരയും മേശയും തല്ലീതകര്‍ത്തു. ഈ സമയമത്രയും ഭയന്നുവിറച്ച് രാജകുമാരി അടുക്കളയിലെ സ്ലാബിനടിയില്‍ അഭയം കണ്ടെത്തി. ഭര്‍ത്താവിന്റെ ഗതി തനിക്കും വരുമെന്ന ആവലാതിയോടെയാണ് രാജകുമാരി അരമണിക്കൂര്‍ നേരം മരണത്തെമുന്നില്‍ കണ്ട് കഴിഞ്ഞത്. അഞ്ചുവര്‍ഷം മുമ്പ് മീന്‍വില്പനക്കാരനായ ഭര്‍ത്താവ് പേച്ചിമുത്തുവിനെ കാട്ടാന തല്ലിക്കൊല്ലുകയായിരുന്നു. രാവിലെ കന്നിമല എസ്റ്റേറ്റില്‍ മീന്‍വില്പന നടത്തി മടങ്ങിവരുമ്പോഴാണ് ഇയാളെ ഒറ്റയാന്‍ തല്ലിക്കൊന്നത്.
ഭര്‍ത്താവ് കൊല്ലപ്പെട്ടതു മുതല്‍ കടയില്‍തന്നെയാണ് രാജകുമാരി കിടക്കുന്നത്.കാട്ടാനക്കൂട്ടം കട തല്ലിതകര്‍ക്കുന്ന ശബ്ദം കേട്ടാണ് രാജകുമാരി ഞെട്ടിയുണര്‍ന്നത്. ഭയന്നുവിറച്ച ഇവര്‍ അടുക്കളിയിലേക്ക് ഓടിക്കയറി സ്ലാബിനടിയില്‍ അഭയം തേടി. വീടുനുള്ളില്‍ ഭീകരന്തരീക്ഷം സ്യഷ്ടിച്ച കാട്ടാനക്കൂട്ടം അരമണിക്കൂര്‍ നേരം കടയ്ക്കുള്ളില്‍ കണ്ടതെല്ലാം തല്ലിതകര്‍ത്താണ് അവിടെ നിന്ന് തൊട്ടടുത്ത അഗ്‌നിമുത്തുവിന്റെ കടയിലേക്ക് പോയത്. ഇയാളുടെ കടപൂര്‍ണ്ണമായി തകര്‍ത്ത് കടയില്‍ സൂക്ഷിച്ചിരുന്ന ബേക്കറി സാധനങ്ങള്‍ ഭക്ഷിച്ചുമാണ് കാട്ടാനകള്‍ ഇവിടെ നിന്നും മടങ്ങിയത്.ഈ സമയം വരെ രാജകുമാരി പുറത്തിറങ്ങിയില്ല. സമയോചിതമായ പ്രവര്‍ത്തിയും മനോധൈര്യവുമാണ് രജകുമാരിക്ക് ജീവന്‍ തിരികെ നല്‍കിയത്.
Post Your Comments