തിരുവനന്തപുരം: പൊലീസ് കമാന്‍ഡോ ആത്മഹത്യക്ക് ശ്രമിച്ചു. മേലുദ്യോഗസ്ഥന്‍റെ നിരന്തര പീഡനമാണ് ആത്മഹത്യശ്രമത്തിന് പിന്നിലെന്നാണ് ആരോപണം. സജിത് സുധാകരനാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പൊലീസ് ട്രെയിനിംഗ് കോളേജിന് മുന്നിലാണ് സജിത് ആത്മഹത്യക്ക് ശ്രമിച്ചത്. കമാന്‍ഡോ ഇപ്പോള്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മേലുദ്യോഗസ്ഥൻ അവധി അപേക്ഷ നിഷേധിച്ച കാരണത്തിലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് സൂചന. മേലുദ്യോഗസ്ഥനായ ഇൻപെക്ടറുടെ നിരന്തരമായ മാനസിക പീഡനമുണ്ടെന്നും സുഹൃത്തുക്കള്‍ പറയുന്നു.
Post Your Comments