Latest NewsSaudi Arabia

എണ്ണ ഉൽപ്പാദനം ; സുപ്രധാന തീരുമാനവുമായി സൗദി

ജിദ്ദ : എണ്ണ ഉൽപ്പാദനം കുറയ്ക്കാൻ ഒരുങ്ങി സൗദി അറേബ്യ. ഡിസംബര്‍ മുതല്‍ പകുതിയായി കുറക്കാനാണു തീരുമാനം. പ്രതിദിന ഉല്‍പ്പാദനമായ പത്ത് ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ അടുത്ത മാസം മുതല്‍ അഞ്ച് ലക്ഷം ബാരലാക്കുമെന്നു സൗദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് അറിയിച്ചു.  കൂടാതെ ഇറാഖുമായി ഉല്‍പ്പാദന നിയന്ത്രണത്തില്‍ സഹകരിക്കാനും സൗദി തീരുമാനിച്ചു. ഇതോടെ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണ വില രണ്ട് ശതമാനം ഉയരുവാൻ സാധ്യത.

എണ്ണ വിലയില്‍ 20 ശതമാനത്തോളം ഇടിവാണ് കഴിഞ്ഞ കുറച്ചു നാളായി അനുഭവപ്പെട്ടത്. കഴിഞ്ഞ ആഗസ്റ്റിൽ അന്താരാഷ്ട്ര വിപണയിലെ കയറ്റുമതി കുറവു പരിഹരിക്കാനായി പ്രതിദിന ഉല്‍പാദനം 10.424 ദശലക്ഷം ബാരലായി സൗദി വര്‍ധിപ്പിച്ചിരുന്നു. 10.288 ദശലക്ഷം ബാരലായിരുന്നു ജൂലൈയില്‍ സൗദിയുടെ പ്രതിദിന ഉല്‍പാദനം. എന്നാൽ ഒക്ടോബര്‍ ആദ്യവാരം കഴിഞ്ഞ നാലു വര്‍ഷത്തെ ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയ ശേഷം 20 ശതമാനം വിലയിടിവ് സംഭവിച്ചതാണ് ഉൽപ്പാദനം കുറയ്ക്കാനുള്ള തീരുമാനത്തിലെത്താൻ കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button