Latest NewsIndia

രണ്ടാം ഘട്ട നോട്ട് നിരോധനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുങ്ങുന്നുവെന്ന് കോണ്‍ഗ്രസ്

ഡല്‍ഹി: രണ്ടാം ഘട്ട നോട്ട് നിരോധനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുങ്ങുന്നുവെന്ന് ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തുവന്നു. റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാവകാശത്തില്‍ കൈകടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങള്‍ രണ്ടാം നോട്ട് നിരോധനത്തിന്റെ മുന്നോടിയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ശേഖരത്തില്‍ നിന്നും 3.6 ലക്ഷം കോടി രൂപ ആവശ്യപ്പെട്ടത് ഇതിന്റെ തെളിവാണ്. രാജ്യത്തിന്റെ പൊതുസ്വത്ത് പിടിച്ചെടുത്ത് തന്റെ സുഹൃത്തുക്കള്‍ക്ക് വിതരണം ചെയ്യാനുള്ള നീക്കമാണ് മോദി നടത്തുന്നതെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്വി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button