Latest NewsKerala

പൊലീസ് ഫേസ്ബുക്ക് പേജില്‍ തമ്മിലടി

ശബരിമല യുവതീപ്രവേശം സംബന്ധിച്ചു വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവരെ പുറത്താക്കി

തിരുവനന്തപുരം : കേരള പൊലീസ് ഒടുവില്‍ ഫോളോവേഴ്‌സിനെ പുറത്താക്കിത്തുടങ്ങി. ശബരിമല യുവതീപ്രവേശം സംബന്ധിച്ചു വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തില്‍ നിരന്തരം കമന്റുകള്‍ രേഖപ്പെടുത്തുന്നവരെയാണു നീക്കുന്നത്. വര്‍ഗീയത നിറഞ്ഞ ആയിരക്കണക്കിനു കമന്റുകള്‍ ഇതിനകം ഒളിപ്പിക്കുകയും ചെയ്തു.

എട്ടേമുക്കാല്‍ ലക്ഷം ഫോളോവേഴ്‌സുമായി രാജ്യത്തെ ഏറ്റവും വലിയ പൊലീസ് ഫെയ്‌സ് ബുക് പേജാണ് കേരള പൊലീസിന്റേത്. വെറും ആറു മാസത്തിനുള്ളില്‍ പേജിനെ പ്രചാരത്തില്‍ മുന്നിലെത്തിച്ചതു ഹാസ്യാത്മക ട്രോളുകളും അവയോടു പ്രതികരിക്കുന്നവര്‍ക്കു നല്‍കുന്ന ഉരുളയ്ക്കുപ്പേരി മോഡല്‍ മറുപടികളുമാണ്. എന്നാല്‍, സുപ്രീംകോടതിയുടെ ശബരിമല വിധിയെത്തുടര്‍ന്നു പെട്ടെന്ന് എണ്‍പതിനായിരത്തോളം പേര്‍ പേജിലേക്കു ലൈക്ക് ചെയ്തു കയറി.

രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് ഇവര്‍ പേജില്‍ നടത്തുന്ന ഏറ്റുമുട്ടലിനു മുന്നില്‍ പൊലീസ് അഡ്മിന്‍മാര്‍ക്കു കാഴ്ചക്കാരാകേണ്ടി വന്നു. പേജിനു വന്‍ ഫോളോവേഴ്‌സുള്ളതിനാലും കമന്റുകള്‍ക്കു പൊലീസ് നല്‍കുന്ന മറുപടികള്‍ക്ക് ആരാധകരേറെയുള്ളതിനാലുമാണ് വര്‍ഗീയ, രാഷ്ട്രീയ കമന്റുകളുമായി ഒരു വന്‍ സംഘം തന്നെ എത്തിയതെന്നു പൊലീസ് വിലയിരുത്തുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button