KeralaLatest NewsIndia

ശബരിമല യുവതി പ്രവേശനം : ഇത് അയ്യപ്പൻറെ വിധി കണ്ഠരര് രാജീവര്

വിധി പുന:പരിശോധിക്കാൻ തീരുമാനിച്ചതോടെ വിഷയം ഇപ്പോൾ കോടതിയുടെ കീഴിൽ ആയി. ഇത് ഫലത്തിൽ സ്റ്റേ ആണെന്ന് തന്നെയാണ് വിലയിരുത്തൽ. 

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവിഷയത്തില്‍ വിധി പരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച 49 പുന: പരിശോധനാ ഹര്‍ജികളും സുപ്രീം കോടതി ഇന്ന് പരിഗണിച്ചു. യുവതി പ്രവേശനത്തിന് സ്റ്റേ ഓർഡർ നൽകിയെന്ന വിധിയെ സ്വാഗതം ചെയ്യുന്നതായും ഇത് അയ്യപ്പൻറെ വിധിയാണ് എന്നും പ്രാർത്ഥന ഫലിച്ചെന്നുമാണ് തന്ത്രി കണ്ഠരര് രാജീവര് പ്രതികരിച്ചത് .വിധി പുന:പരിശോധിക്കാൻ തീരുമാനിച്ചതോടെ വിഷയം ഇപ്പോൾ കോടതിയുടെ കീഴിൽ ആയി. ഇത് ഫലത്തിൽ സ്റ്റേ ആണെന്ന് തന്നെയാണ് വിലയിരുത്തൽ.

പുനഃ പരിശോധനാ ഹർജികൾ പരിഗണിച്ചത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ അഞ്ചംഗ ജഡ്ജിമാരുടെ ബെഞ്ച് ആണ്. അനുമതി നല്‍കിയ വിധിക്കെതിരേ സമര്‍പ്പിക്കപ്പെട്ട പുനപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് അറിയിച്ചു.

വിശ്വാസത്തിനുള്ള മൗലിക അവകാശത്തിന് എതിരാണ് സുപ്രീംകോടതി വിധിയെന്നാണ് പുന: പരിശോധന ഹര്‍ജികളിലെ പ്രധാനവാദം. വെള്ളിയാഴ്ച മണ്ഡലകാല തീര്‍ത്ഥാടനത്തിനായി നട തുറക്കാനിരിക്കെ സുപ്രീംകോടതി വിധി നിര്‍ണായകമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button