തിരുവനന്തപുരം: ശബരിമലയിലെ ആചാരനുഷ്ഠാന വിരുദ്ധമായി യുവതികള്‍ മലകയറാനെത്തിയാല്‍ തടയുമെന്നും സന്നിധാനത്തെത്താന്‍ അനുവദിക്കില്ലെന്നും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്. മണ്ഡലമകരവിളക്ക് സമയം അടുക്കെ ശബരിമലയില്‍ ആചാരവിരുദ്ധമായി യുവതികളെ കയറ്റാന്‍ സമ്മതിക്കില്ലെന്ന് കെ സുധാകരന് പറഞ്ഞാതായാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്.
ശബരിമല യിലെ സ്തീ പ്രവേശനം തടയുക എന്ന പുനപരിശോധന ഹര്‍ജി പരിഗണിച്ച ശേഷം സ്ത്രീകള്‍ കയറുന്ന വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലും തുറന്ന കോടതിയില്‍ വാദം കേല്ക്കാന് സുപ്രീം കോടതി തയ്യാറായതിനെ തുടര്‍ന്നാണ് കെ. സുധാകരന് സ്ത്രീകളെ മല കയറുന്നതില്‍ നിന്ന് വിലക്കുമെന്ന പ്രസ്താവനയുമായി രംഗത്ത് എത്തിയതായി റിപ്പോര്‍ട്ടുകള്‍ .
Post Your Comments