Latest NewsUSAIndiaInternational

അമേരിക്കയില്‍ താമസം ഉറപ്പിക്കാന്‍ ഇന്ത്യയെ ഒറ്റ് കൊടുത്ത് അനേകം സിഖുകാര്‍ : സിഖ് മതത്തില്‍ വിശ്വസിച്ചാല്‍ ഹിന്ദു ഭീകരര്‍ കൊന്ന് കളയുമെന്ന് വ്യാജ പ്രചാരണം

വാഷിങ്ടണ്‍: അനധികൃതമായി അതിര്‍ത്തി ലംഘിച്ച്‌ അമേരിക്കയിലെത്തി പിടികൂടപ്പെട്ട് അവിടുത്തെ ജയിലുകളില്‍ കഴിയുന്നത് 2400 ഇന്ത്യക്കാരാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇവരില്‍ ഭൂരിപക്ഷം പേരും പഞ്ചാബികളാണ്. സിഖ് മതത്തില്‍ വിശ്വസിച്ചാല്‍ ഇന്ത്യയിൽ ഹിന്ദുഭീകരര്‍ കൊന്ന് കളയുന്ന പരിതാപകരമായ അവസ്ഥയാണ് ഇന്ത്യയിലുള്ളതെന്നാണ് ഈ സിഖുകാര്‍ അമേരിക്കയില്‍ പറഞ്ഞ് പരത്തിയിരിക്കുന്നത്. അമേരിക്കയില്‍ എങ്ങനെയെങ്കിലും താമസം ഉറപ്പിക്കാനായി ഇന്ത്യയെക്കുറിച്ച്‌ അടിസ്ഥാന രഹിതമായ വ്യാജപ്രചാരണമാണ് ഇവര്‍ നടത്തുന്നത്.

അമേരിക്കയിലെ 86 ജയിലുകള്ളില്‍ 2382 ഇന്ത്യക്കാരാണ് അനധികൃതമായി അതിര്‍ത്തി ലംഘിച്ചെത്തിയതിനെ തുടര്‍ന്ന് തടവിലാക്കപ്പെട്ടിരിക്കുന്നത്. തങ്ങളുടെ മാതൃരാജ്യത്തില്‍ നിന്ന് കൊലപാതക ഭീഷണിയും ആക്രമണവും നേരിടേണ്ടി വന്നതിനാലാണ് ജീവനില്‍ പേടിച്ച്‌ യുഎസിലെത്തിയിരിക്കുന്നതെന്ന് പറഞ്ഞാണ് ഇവര്‍ ഇവിടെ പിടിച്ച്‌ നില്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് നോര്‍ത്ത് അമേരിക്കന്‍ പഞ്ചാബി അസോസിയേഷന്‍ (എന്‍എപിഎ) വെളിപ്പെടുത്തിയിരിക്കുന്നത്. . ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ആക്ടിലൂടെയാണ് എന്‍എപിഎ ഈ കണക്കുകള്‍ കൈവശപ്പെടുത്തിയിരിക്കുന്നത്.

ഇത്തരത്തില്‍ ജയിലില്‍ അടക്കപ്പെട്ടവരില്‍ ഭൂരിഭാഗവും പഞ്ചാബില്‍ നിന്നുള്ളവരാണെന്നത് ആശങ്കയുണ്ടാക്കുന്നുവെന്നാണ് എന്‍എപിഎ പ്രസിഡന്റ് സത്നാം എസ് ചാഹല്‍ പറയുന്നത്.ഇവര്‍ പഞ്ചാബിലെ മനുഷ്യക്കടത്തുകാരുടെയും ക്രിമിനലുകളുടെയും പിടിയില്‍ അകപ്പെട്ടാണ് ഇത്തരത്തില്‍ യുഎസിലേക്ക് അനധികൃതമായി എത്തി പിടിക്കപ്പെട്ടിരിക്കുന്നതെന്നും ചഹാല്‍ വെളിപ്പെടുത്തുന്നു.

അതായത് ഇവര്‍ യുവാക്കളായ പഞ്ചാബികളോട് രാജ്യം വിട്ട് യുഎസിലേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുകയും അതിനായി 50 ലക്ഷം രൂപ വരെ കൈക്കൂലി വാങ്ങുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. മനുഷ്യക്കടത്തു തടയാൻ കടുത്ത നടപടി സ്വീകരിക്കണമെന്ന് പഞ്ചാബ് സർക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button