ബെംഗളുരു: 2.3 ലക്ഷത്തോളം വരുന്ന കർഷകരുടെ വായ്പ എഴുതി തള്ളും.
സംസ്ഥാനത്തെ സഹകരണ ബാങ്കുകലിൽ നിന്നെടുത്ത 1050 കോടി രൂപയുടെ വായ്പ 15 ദിവസത്തിനകം എഴുതി തള്ളുമെന്നാണ് മന്ത്രി ബണ്ടപ്പെ കാശംപൂർ പറഞ്ഞത് .
കൂടാതെ കർഷകർക്ക് കടരഹിത സർട്ടിഫിക്കറ്റുകളും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏകദേസം 22 ലക്ഷത്തോളം കർഷകർ സഹകരണ ബാങ്കുകളിൽ നിന്ന് ഏകദേശം 9448 കോടി രൂപയാണ് എടുത്തിട്ടുള്ളത്.
Post Your Comments