കൊച്ചി: വളരെ വിചിത്രമായ തര്‍ക്കമാണ് ഇന്നലെ കൊച്ചി കോര്‍പ്പറേഷനുും പോലീസും തമ്മിലുണ്ടായത്. അജ്ഞാന മൃതദേഹം സംസ്‌കരിക്കാന്‍ പൊലീസില്‍ നിന്നും പണം ആവശ്യപ്പെട്ട് കൊച്ചി കോര്‍പ്പറേഷന്‍ രംഗത്തെത്തുകയായിരുന്നു. ആരും ഏറ്റെടുക്കാന്‍ എത്താത്ത മൃതദേഹങ്ങള്‍ ഒരാഴ്ചയോളം മോര്‍ച്ചറിയില്‍ പൊലീസ് സൂക്ഷിക്കുക്കുകയാണ് പതിവ്. പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് ഇവ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കേണ്ട ചുമതല.
എന്നാല്‍ ആളില്ലാത്ത മൃതദേഹം സംസ്‌കരിക്കാന്‍ 2500 രൂപ നല്‍കണമെന്നാണ് കോര്‍പ്പറേഷന്‍ പൊലീസിനോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് അജ്ഞാത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് വേണ്ട ചിലവുകള്‍ക്കായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ഫണ്ട് ഉണ്ടെന്ന് പൊലീസ് വാദിച്ചതോടെ ഇരു വിഭാഗവും തമ്മില്‍ തര്‍ക്കം ആരംഭിക്കുകയായിരുന്നു.
മൃതദേഹം ഏറ്റെടുക്കാന്‍ സാധിക്കില്ലെന്ന് എഴുതി തരാന്‍ പൊലീസ് ആവശ്യപ്പെട്ടതോടെയാണ് പ്രശ്ന പരിഹരിച്ചത്. മണിക്കൂറുകള്‍ നീണ്ട തര്‍ക്കത്തിന് ഒടുവില്‍ മൃതദേഹം സംസ്‌കരിക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ സമ്മതിക്കുകയായിരുന്നു. ഏതാനും ദിവസത്തിന് മുന്‍പ് ലോഡ്ജ് മുറിയില്‍ കണ്ടെത്തിയ മൃതദേഹവും വഴിയരികില്‍ കണ്ടെത്തിയ മൃതദേഹവും സംസ്‌കരിക്കുന്നതിനെ ചൊല്ലിയായിരുന്നു പൊലീസും കോര്‍പ്പറേഷനും തമ്മില്‍ തര്‍ക്കം.
Post Your Comments