Latest NewsIndia

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കുമോ എന്നതിനെ കുറിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കുമോ എന്നതിനെ കുറിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കില്ലെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അതേസമയം ഓര്‍ഡിനന്‍സിനു പകരം പ്രക്ഷോഭം നടത്തുമെന്നും അമിത് ഷാ പറഞ്ഞു.

നടപ്പാക്കാത്ത പല സുപ്രീംകോടതി വിധികളും ഉണ്ട്. മുസ്‌ലിം പള്ളികളില്‍ മൈക്കുകള്‍ ഉപയോഗിക്കുന്നതിനുള്ള വിലക്ക്, ജെല്ലിക്കെട്ട് നിരോധനം, ബനാറസിലെ ശിയാ-സുന്നി ഖബര്‍സ്ഥാനുമായി ബന്ധപ്പെട്ട വിധി തുടങ്ങി സുപ്രീംകോടതിയുടെ പല വിധികളും ഇപ്പോഴും നടപ്പാക്കിയിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button