Latest NewsIndia

ശൈത്യകാലവിരുന്നിനായി കശ്മീരിലേക്ക് ദേശാടനപക്ഷികള്‍

കശ്മീരില്‍ മഞ്ഞുവീഴ്ച്ച തുടങ്ങിയതോടെ വിരുന്നെത്തിയത് 300,000 ദേശാടനപക്ഷികള്‍. ഈ മാസം ഇതുവരെ എത്തിയ പക്ഷികളുടെ കണക്കാണിത്. സീസണ്‍ ആയതോടെ കൂടുതല്‍ പേര്‍ എത്തുമെന്ന പ്രതീക്ഷയിലാണ് പക്ഷിപ്രേമികള്‍.

യൂറോപ്പ്, മദ്ധ്യ ഏഷ്യ, ചൈന, ജപ്പാനീസ് എന്നിവിടങ്ങളില്‍ നിന്നുള്ള പക്ഷികളാണ് ശൈത്യകാലം ചെലവഴിക്കാന്‍ ഹിമാലയന്‍ താഴ്വരയിലേക്കെത്തുന്നത്. തിരമാലകള്‍ പോലെ അലയടിച്ചെത്തുന്നവരും സമാന്തരമായി പറന്നെത്തുന്നവരുമായ പക്ഷിക്കൂട്ടം മനോഹരമായ കാഴ്ച്ചയാണ്. മഞ്ഞും മഴയും നേരത്തെ ആയതിനാല്‍ ഇത്തവണ അധികം പക്ഷികളെത്തുമെന്ന പ്രതീക്ഷയിലാണ് പക്ഷിനിരീക്ഷകരും വന്യജീവി ഉദ്യഗസ്ഥരും.

കഴിഞ്ഞ വര്‍ഷം ജലാശയങ്ങള്‍ വരണ്ടുകിടക്കുകയായിരുന്നെന്നും എന്നാല്‍ ഇത്തവണ മഞ്ഞുവീഴ്ച്ച നേരത്തെ തുടങ്ങിയത് തടാകങ്ങള്‍ക്കും നീര്‍ത്തടങ്ങള്‍ക്കും ആവശ്യത്തിന് ജലമേകിയെന്നും ശ്രീനഗറിലെ വന്യ ജീവിഉദ്യോഗസ്ഥന്‍ അബ്ദുള്‍ റൗഫ് സാര്‍ഗര്‍ പറഞ്ഞു. നവംബറിലെ ആദ്യ ആഴ്ചയില്‍ തന്നെ കശ്മീരിന് ആദ്യകാല മഞ്ഞുവീഴ്ച ലഭിച്ചു. കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനുശേഷമാണ് വേനല്‍ക്കാല തലസ്ഥാനമായ ശ്രീനഗറില്‍ നവംബര്‍ ആദ്യം തന്നെ മഞ്ഞുവീഴ്ച്ച തുടങ്ങിയത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കാലാവസ്ഥയിലുണ്ടാകുന്ന വ്യത്യാസം കശ്മീരിലെ മഞ്ഞുവീഴ്ച്ചയേയും ബാധിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ജലനിരപ്പ് കുറവായിരുന്നിട്ടും ശൈത്യകാലം തുടങ്ങിയപ്പോള്‍ മുതല്‍ ഫെബ്രുവരി വരെ 800,000 പക്ഷികള്‍ എത്തിയിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇപ്പോള്‍ തന്നെ 30000ലേറെ ദേശാടനപക്ഷികള്‍ എത്തിക്കഴിഞ്ഞു. വാല്‍ലര്‍ തടാകം, ദാല്‍ തടാകം, മനസ്ബാല്‍, ഹൊകെര്‍സാര്‍ തുടങ്ങിയയാണ് കശ്മീരിലെ പ്രധാന ജലാശയങ്ങള്‍. ആകെ
400 ഓളം ജലസ്രോതസ്സുകളാണ് കശ്മീരിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button