ലണ്ടന്‍ : 23 വയസുള്ള യുവതി 2,84,000 ദിര്‍ഹം (60,000 പൗണ്ട്) വാഗ്ദാനം ചെയ്ത് യുവാവിനെ ഡേറ്റിംഗിന് ക്ഷണിച്ചു. ബ്രിട്ടണില്‍ ഏറ്റവും വലിയ തുക ലോട്ടറിയടിച്ച യുവതിയാണ് പ്രത്യേക വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് ജെയ്ന്‍ പാര്‍ക്ക് എന്ന യുവതി. ഇവര്‍ തന്റെ ഭാഗ്യം ചെലവഴിക്കുന്നത് വിലകൂടിയ കാര്‍ വാങ്ങിയും, അവധി ദിനങ്ങളില്‍ കാറില്‍ കറങ്ങിയും, പ്ലാസ്റ്റിക് സര്‍ജറി ചെയ്തുമാണ്.
ഇതിനിടയിലാണ് ജെയ്ന്‍ തനിക്ക് പറ്റിയ പങ്കാളിയുമായി ഡേറ്റിംഗിന് തീരരുമാനിച്ചത്. ഇതിനായി അവര്‍ വെബ്സൈറ്റില്‍ പരസ്യം നല്കി. തന്നോടൊപ്പം ഒരു വര്‍ഷം ചെലവഴിക്കുന്നതിന് 60,000 പൗണ്ട് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ പരസ്യം കണ്ട് വരുന്നവരെ വെറുതെയങ്ങ് സ്വീകരിയ്ക്കാനും ജെയ്ന്‍ ഒരുക്കമല്ല. തന്നെ യഥാര്‍ത്ഥമായി സ്നേഹിക്കുന്നുണ്ടോ എന്നും തന്റെ ബാങ്ക് ബാലന്‍സ് മാത്രം മോഹിച്ചാണോ എത്തുന്നതെന്നും പരീക്ഷിച്ചറിഞ്ഞതിനു ശേഷം മാത്രമേ ഡേറ്റിംഗിനായ് ആണ് സുഹൃത്തിനെ തെരഞ്ഞെടുക്കൂ എന്ന നിലപാടിലാണ് ജെയ്ന്‍. എല്ലാറ്റിനു ഉപരി തന്റെ സുഹൃത്ത് വിശ്വസ്ഥനായിരിക്കണമെന്നും അവര്‍ക്ക് നിര്‍ബന്ധമുണ്ട്.
Post Your Comments