Latest NewsKerala

വിമാനത്താവളത്തില്‍ ബാഗില്‍ നിന്ന് വിഷപ്പാമ്പിനെ കണ്ടെത്തിയ സംഭവം; യുവാവിന്റെ വിശദീകരണം ഇങ്ങനെ

കൊച്ചി: വിമാനത്താവളത്തില്‍ ബാഗില്‍ നിന്ന് വിഷപ്പാമ്ബ് പുറത്ത്ചാടിയ സംഭവത്തില്‍ അറസ്റ്റിലായ പാലക്കാട് സ്വദേശി സുനിലിന് ജാമ്യം. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷാപരിശോധനയ്ക്കിടെയാണ് സുനിലിന്റെ ബാഗിൽ നിന്ന് വിഷപ്പാമ്പിനെ കണ്ടെത്തിയത്.
എന്നാൽ താൻ ഗള്‍ഫിലേക്ക് പാമ്ബ് കടത്തിയതല്ല, പാമ്പ് ബാഗിൽ​ കടന്ന് കൂടിയതാണെന്ന് ഇയാൾ പോലീസിനോട് പറഞ്ഞിരുന്നു. പാമ്ബിനെ കടത്താനുള്ള ശ്രമമല്ലെന്ന് കണ്ടെത്തിയതോടെയാണ് യുവാവിന് ജാമ്യം അനുവദിച്ചത്.

ഇന്നലെ രാത്രി 7.30 ഓടെ കൊച്ചിയില്‍ നിന്നും ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ അബുദാബിയിലേക്ക് പോകാനെത്തിയതാണ് സുനില്‍. ചെക്ക് ഇന്‍ കൗണ്ടറില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ഹാന്റ് ബാഗ് പരിശോധനയ്ക്കായി തുറന്നപ്പോഴാണ് കൂര്‍ക്ക പാക്കറ്റില്‍ കടന്ന് കൂടിയ പാമ്ബ് പുറത്ത് ചാടിയത്. ഇതോടെ, പരിഭ്രാന്തിയിലായ ജീവനക്കാര്‍ പാമ്ബിനെ തല്ലിക്കൊല്ലുകയായിരുന്നു. പിന്നീട് സുനിലിനെ സി.ഐ.എസ്.എഫ് പിടികൂടുകയും നെടുമ്ബാശേരി പൊലീസിന് കൈമാറുകയുമായിരുന്നു.

അവധിക്ക് നാട്ടിലെത്തിയ സുനില്‍ നാട്ടിലെ കൃഷിയിടത്തില്‍ നിന്നാണ് രണ്ട് കിലോ ഗ്രാം കൂര്‍ക്ക വാങ്ങിയത്. പാക്കറ്റിലാക്കി നല്‍കിയ കൂര്‍ക്ക സുനില്‍ വീട്ടിലെത്തി മറ്റൊരു പാക്കറ്റില്‍ കൂടി പൊതിഞ്ഞ് ഹാന്‍ഡ് ബാഗില്‍ വച്ചാണ് യാത്രയ്ക്കായി വിമാനത്താവളത്തില്‍ എത്തിയത്. സംഭവത്തെ തുടര്‍ന്ന് ഇയാളുടെ യാത്ര മുടങ്ങി. ഉഗ്രവിഷമുള്ള വളവളപ്പന്‍ പാമ്ബാണ് കൂര്‍ക്ക പാക്കറ്റില്‍ കടന്ന് കൂടിയത്.

shortlink

Related Articles

Post Your Comments


Back to top button