തിരുവനന്തപുരം: റോഡില്‍ കാര്‍ പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ യുവാവ് വാഹനമിടിച്ച് മരിക്കാനിടയായ കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനെ രണ്ട് ദിവസത്തിനകം അറസ്റ്റ് ചെയ്യുമെന്ന സൂചനയുമായി ക്രൈംബ്രാഞ്ച്. അറസ്റ്റ് ചെയ്തവരില്‍ നിന്നും ഹരികുമാറിന്റെയും ബിനുവിന്റെയും നീക്കങ്ങളെക്കുറിച്ച് നിര്‍ണായക വിവരങ്ങളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്. അറസ്റ്റുകള്‍ തുടങ്ങിയതോടെ മുഖ്യപ്രതിയായ ഹരികുമാര്‍ കടുത്ത സമ്മര്‍ദ്ദത്തിലായെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. ഐജി തലത്തിലുള്ള അന്വേഷണം കുടുംബം ആവശ്യപ്പെട്ടതിന് പിന്നാലെ ഐജി ശ്രീജിത്തിന് അന്വേഷണ ചുമതല നല്‍കിയിരുന്നു.
അതേസമയം സനല്‍ കുമാറിന്റെ മരണം അപകടമരണമാക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് ഭാര്യ വിജി തുറന്നുപറഞ്ഞിരുന്നു. ഇന്നലെ പ്രധാനപ്പെട്ട ഒരു സാക്ഷിയുടെ മൊഴി രേഖപ്പെടുത്താന്‍ എത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെ ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ തടഞ്ഞിരുന്നു. ഈ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും മറ്റൊരു അന്വേഷണ സംഘത്തെ അന്വേഷണ ചുമതല ഏല്‍പ്പിക്കണമെന്നും പറഞ്ഞായിരുന്നു ഉദ്യോഗസ്ഥരെ തടഞ്ഞത്.
തമിഴ്‌നാട് അതിര്‍ത്തിയിലെവിടെയോ ഹരികുമാര്‍ ഉണ്ടെന്നാണ് നിഗമനം. അറസ്റ്റിലായ തൃപ്പരിപ്പിലെ ലോഡ്ജുടമ സതീശ് സംഘടിപ്പിച്ചു നല്‍കിയ രണ്ട് സിം കാര്‍ഡുകളില്‍ നിന്നും ഹരികുമാര്‍ വിളിച്ച കോളുകളുടെ വിശദാംശങ്ങള്‍ ഇന്ന് ക്രൈം ബ്രാഞ്ചിന് ലഭിക്കും. ഹരികുമാറുമായി അടുപ്പമുള്ള മൂന്ന് പേരെ ക്രൈംബ്രാഞ്ച് ഇപ്പോഴും ചോദ്യം ചെയ്യുകയാണ്. ദൃക്‌സാക്ഷികളായ ഹോട്ടലുടമ മാഹിന്റെയും സജികുമാറിന്റെയും രഹസ്യ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കിയേക്കും. ബിനുവിന്റെ അറസ്റ്റിലായ മകന്‍ അനൂപ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കേസ് അന്വേഷണത്തിന് കോടതി മേല്‍നോട്ടം വേണമെന്നും അല്ലെങ്കില്‍ സിബിഐ അന്വേഷിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് നാളെ ഹൈക്കോടതിയില്‍ വിജി ഹര്‍ജി നല്‍കും. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സനലിന്റെ കുടുംബം നിവേദനം നല്‍കിയിരുന്നു. സര്‍ക്കാര്‍ തലത്തില്‍ നടപടിയുണ്ടാവാത്തതിനാലാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത്.
https://youtu.be/xDaXa5_54bo
അതേസമയം സംഭവത്തില്‍ സമരംചെയ്യാനൊരുങ്ങുകയാണ്് മരിച്ച സനല്‍ കുമാറിന്റെ ഭാര്യയും മക്കളും. നെയ്യാറ്റിന്‍കരയില്‍ സനല്‍ കൊല്ലപ്പെട്ട സ്ഥലത്തുതന്നെ സമരം ചെയ്യുമെന്നും അല്ലാതെ മറ്റൊരു വഴിയും ഞങ്ങളുടെ മുമ്പിലില്ലെന്നനും സനലിന്റെ ഭാര്യ പറഞ്ഞു. സനലിന്റെ കൊലപാതകത്തിനു പിന്നിലുള്ളവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുമ്പില്‍ സമരം ചെയ്യുമെന്ന് സനലിന്റെ സഹോദരിയും വ്യക്തമാക്കിയിരുന്നു. കുടുംബാംഗങ്ങളെല്ലാം തന്നെ അടുത്ത ദിവസങ്ങളില്‍ തന്നെ സെക്രട്ടറിയേറ്റിനു മുമ്പിലെത്തി സമരം ചെയ്യുമെന്നും സനലിന്റെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞാല്‍ അമ്മയുള്‍പ്പെടെ സമരരംഗത്തേക്ക് വരുമെന്നും സഹോദരി പറഞ്ഞു.
Post Your Comments