എരുമേലി: ആനകളേറെയുളള വനപ്രദേശമായ ശബരിമല വനം കാണാനിറങ്ങിയ 3 കുട്ടികള്‍ തിരികെ ഏറെ വെെകിയും എത്താത്തത് മതാപിതാക്കളെ പരഭ്രാന്തരാക്കി.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു മൂവര്‍ സംഘമായി കുട്ടികള്‍ കാട് കയറിയത്. അതിരാവിലെ പുറപ്പെട്ട കുട്ടികള്‍ ഉച്ചതിരിഞ്ഞും മടങ്ങിയെത്താതിരുന്നതാണ് വീട്ടുകാരില്‍ ഭയമുണ്ടാക്കിയത്. എലിവാലിക്കര സ്വദേശികളായ സിജോമോന്‍ (20), അപ്പു എന്നു വിളിക്കുന്ന സനില്‍ (16), അച്ചുവെന്ന് വിളിക്കുന്ന സജിന്‍, അഭിജിത്ത് (16) എന്നിവരാണ് വീട്ടുകാരോട് പറഞ്ഞശേഷം പുറപ്പെട്ടത് .
വീട്ടുകാര്‍ കുട്ടികളെ കാണാനില്ലായെന്ന വിവരം അറിയച്ചതോടെ നാട്ടുകാരും പോലീസും ചേര്‍ന്ന് ആനകളുടെ ചിന്നം വിളിവരെ അവഗണിച്ച് കാണാതായ കുട്ടികള്‍ക്കായി തിരച്ചില്‍ നടത്തി. പോലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്ധ്യോഗസ്ഥരും തിരച്ചിലില്‍ പങ്കാളികളായി. സന്ധ്യ മയങ്ങിയിട്ടും കുട്ടികളെ കണ്ടെത്താനായിരുന്നില്ല. അവസാനം ഇന്ന് രാവിലെ തൊരംപാറയില്‍ നിന്ന് കുട്ടികളുടെ ഫോണില്‍ നിന്ന് സുരക്ഷിതരാണെന്ന സന്ദേശം ലഭിക്കുകയും രാവിലെ തന്നെ മടങ്ങിയെത്തുകയും ചെയ്തു.
Post Your Comments