Latest NewsKeralaIndia

യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ പിരിച്ചുവിട്ടത് 12 പേരെ, നിയമിച്ചത് 21 പേരെ : ജലീലിന്റെ മറ്റു നിയമനങ്ങളും വിവാദത്തിൽ

മാനദണ്ഡങ്ങൾ പാലിക്കാതെ പുറത്താക്കിയതിനെതിരെ അഞ്ചു പേർ കോടതിയെ സമീപിച്ചിട്ടുണ്ട്.

തിരുവനന്തപുരം : ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജർ തസ്തികക്ക് പുറമേ മന്ത്രി കെടി ജലീൽ നടത്തിയ മറ്റ് നിയമനങ്ങളും വിവാദത്തിൽ. മന്ത്രി കെ ടി ജലീൽ ന്യൂനപക്ഷ വകുപ്പിന്റെ ചുമതലയേറ്റശേഷം 21 പേരെയാണ് ഒറ്റയടിയ്ക്ക് നിയമിച്ചത്. ഇത്രയേറെ പേരെ ഒരുമിച്ച് നിയമിച്ചത് കോർപ്പറേഷന്റെ സാമ്പത്തികഭാരം പോലും പരിഗണിക്കാതെയാണെന്നാണ് ആരോപണം.

കോർപറേഷനിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്തുവന്നിരുന്ന 12 പേരെ യാതൊരു മുന്നറിയിപ്പും നൽകാതെയാണ് പിണറായി സർക്കാർ അധികാരമേറ്റ ശേഷം പിരിച്ചുവിട്ടത്.മാനദണ്ഡങ്ങൾ പാലിക്കാതെ പുറത്താക്കിയതിനെതിരെ അഞ്ചു പേർ കോടതിയെ സമീപിച്ചിട്ടുണ്ട്.

https://youtu.be/JNaqZ7kV6Qk

shortlink

Related Articles

Post Your Comments

Related Articles


Back to top button