
തിരുവനന്തപുരം: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി ബംഗളുരുവിലേക്ക് മടങ്ങി. ജാമ്യകാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നായിരുന്നു ഞായറാഴ്ച മടക്കം. മാതാവ് അസ്മ ബീവിയെ സന്ദര്‍ശിക്കാനായിരുന്നു ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 4 വരെ ബംഗലുരുവിലെ പ്രത്യേക കോടതി അനുമതി നല്‍കിയത്. മാതാവിന്റെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഒരാഴ്ച അനുമതി ദീര്‍ഘിപ്പിക്കണമെന്ന ആവശ്യം കൊടതി അംഗീകരിക്കുകയായിരുന്നു.
ചൊവ്വാഴ്ചയോടു കൂടിയാണ് മാതാവ് മരിച്ചത്. സായാഹ്ന നമസ്‌കാരശേഷം അന്‍വാശ്ശേരിയിലും പിന്നീട് മാതാവിനെ ഖബറടക്കിയ ഐ.സി.എസ് ജുമാമസ്ജിദിലും പ്രാര്‍ത്ഥന നടത്തി. റോഡ് മാര്‍ഗം ബംഗളുരുവിലേക്ക് മടങ്ങുന്ന മഅ്ദനിയെ പി.ഡി.പി നേതാക്കളും അനുഗമിക്കുന്നുണ്ട്.
Post Your Comments