കുറ്റിപ്പുറം: മന്ത്രി കെടി ജലീലിന് കുറ്റിപ്പുറത്ത് കരിങ്കൊടി കാട്ടി. ഒരു കൂട്ടം യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. വെെകിട്ട് 5 മണിക്കായിരുന്നു സംഭവം. മിനിപമ്പയില്‍ നവോത്ഥാന സദസ്സില്‍ പങ്കെടുക്കാനെത്തുമ്പോഴാണ് റെയില്‍വേ മേല്‍പാലത്തിന് സമീപം 10 ത്തോളം വരുന്ന പ്രവര്‍ത്തകര്‍ കാരിങ്കൊടി കാട്ടിയത്. തിരൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ സ്ഥലത്ത് വന്‍ പോലീസ് സന്നാഹം തമ്പടിച്ചിരുന്നു .
Post Your Comments