കൊടുങ്ങല്ലൂർ: ദിനംപ്രതി അനേകം ചരക്ക് വാഹനങ്ങളും, മത്സ്യത്തൊഴിലാളികളും യാത്രക്കാരും യാത്ര ചെയ്തിരുന്ന അഴീക്കോട്-മുനമ്പം ജങ്കാർ പ്രവർത്തന രഹിതമായിട്ട് 5 മാസം പിന്നിടുന്നു.
കോടികൾ ചിലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയ ജങ്കാർ തുരുമ്പെടുത്ത് നശിക്കുകയാണ്. സർവ്വീസ് തുടങ്ങിയ കാലം മുതൽ പ്രശ്നങ്ങൽ മാത്രമുള്ള ജങ്കാർ സർവ്വീസിന് വേണ്ടി പല പ്രക്ഷോഭങ്ങളും നടത്തി കഴിഞ്ഞു.
സമരങ്ങളും പ്രക്ഷോഭങ്ങളും നിരവധി വന്നുപോയെങ്കിലും സർവ്വീസ് മാത്രം വേണ്ടപ്പട്ടവർ ഇതുവരെയും തുടങ്ങിയിട്ടില്ല. ജില്ലാ പഞ്ചായത്തിനെതിരെ രൂക്ഷ വിമർശനമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.
Post Your Comments