മുനമ്പം മനുഷ്യക്കടത്ത് നടന്ന് അഞ്ച് മാസം പിന്നിട്ടിട്ടും ബോട്ടില്‍ സഞ്ചരിച്ച 243 പേരെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താനാകാതെ പൊലീസ്. ജനുവരി പന്ത്രണ്ടിനാണ് ഈ അമമമാര്‍ അവസാനമായി ഇവരുടെ മക്കളോട് സംസാരിച്ചത്. ഉറ്റവര്‍ക്ക് എന്ത് സംഭവിച്ചുവെന്നറിയാതെ നൂറിലധികം കുടുംബങ്ങളാണ് ഡല്‍ഹി മദന്‍ഗീറില്‍ നിസ്സഹായരായി ജീവിക്കുന്നത്.
സര്‍ക്കാരിന്റെയും പൊലീസിന്റെയും കനിവ് കാത്ത് കഴിയുകയാണ് ഈ കുടുംബങ്ങള്‍. മുനമ്പത്ത് നിന്ന് ദേവമാതാ ബോട്ടില്‍ യാത്ര തിരിച്ച 243ല്‍ നൂറ്റിയെണ്‍പത്തിന്നാല് പേരും ഡല്‍ഹി മദന്‍ഗീറിലെ ഈ കോളനിയില്‍ നിന്നുള്ളവരാണ്. ഓട്ടോ ഓടിച്ചും കൂലിപ്പണിക്ക് പോയും കുടുംബം പോറ്റിയിരുന്നവര്‍. കടല്‍ കടന്ന് ദൂരദേശത്ത് എത്തിയാല്‍ ജീവിതം പച്ചപ്പിടിക്കുമെന്ന പ്രതീക്ഷ മാത്രമാണ് പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയുമെടുത്ത് നടുക്കടലിലേക്കിറങ്ങാന്‍ ഇവരെ പ്രേരിപ്പിച്ചത്.
ഈ ദുരിതത്തിനിടയില്‍ പൊലീസില്‍ നിന്ന് നേരിടുന്ന ദുരനുഭവങ്ങള്‍ വേറെയും. മക്കള്‍ പോയതോടെ പലരും വീട്ടില്‍ തനിച്ചായി. എന്നെങ്കിലും അവര്‍ തിരിച്ചു വരും ഒരു വിളിയെങ്കിലും ഫോണിലൂടെ ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് ഈ അമ്മമാര്‍ ഇപ്പോഴും
Post Your Comments