KeralaLatest News

ലോകപരിവര്‍ത്തനം സാധ്യമായത് നബിയിലൂടെ : ഹൈദരലി ശിഹാബ് തങ്ങള്‍

മലപ്പുറം:  നവ ലോകം നേരിടുന്ന സകല പ്രശ്നങ്ങള്‍ക്കുമുളള പ്രതിവിധി തിരുനബിയുടെ അധ്യാപനങ്ങളില്‍ പരിഹാരമാര്‍ഗ്ഗമുണ്ടെന്നും ലോകത്ത് പരിവര്‍ത്തനം സാധ്യമായത് തിരുനമബിയിലൂടെയാണെന്നും സയ്യിദ് ഹൈദരലി ശിഹാബ്. പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഓസ്ഫോജ്ന സംഘടിപ്പിച്ച മീലാദ് കോണ്‍ഫ്രന്‍സ് ഉദ്ഘാടന വേളയിലാണ് അദ്ദേഹം ഈ കാര്യങ്ങള്‍ പങ്ക് വെച്ചത്.

പ്രവാചക അധ്യാപനങ്ങള്‍ പഠന വിഷയമാക്കണമെന്നും പുതിയ തലമുറക്ക് അവ പകര്‍ന്ന് നല്‍കേണ്ടത് നാമോരോരുത്തരുടേയും  കടമയാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വ പ്രവാചകരുടെ തിരുചര്യ അനുധാവനം ചെയ്യല്‍ ഓരോ വിശ്വാസിയുടേയും കടമയാണെന്നും അദ്ദേഹം ഒാര്‍പ്പിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉമലമാ ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചിരുന്നത്.

shortlink

Post Your Comments


Back to top button