യുവാക്കൾക്കിടയിൽ പെട്ടെന്ന് തരംഗമായി മാറിയ ഒരു ആപ്പ് ആണ് ‘ടിക് ടോക്’. തങ്ങൾക്ക് ഭീഷണിയായി വരുന്ന അപ്പുകളെയെല്ലാം സാധാരണ ഫേസ്ബുക്ക് സ്വന്തമാക്കാറുണ്ട്. പക്ഷെ ‘ടിക് ടോകി’നെതിരെ മാത്രം ഒന്നും ചെയ്യാൻ ഫേസ്ബുക്കിന് കഴിഞ്ഞിരുന്നില്ല. എന്നാലിപ്പോൾ ഇതിനെ നേരിടാൻ പുതിയ ആപ്പ് തന്നെ അവതരിപ്പിച്ചിരിക്കുകയാണ് ഫേസ്ബുക്ക്.
ചെറിയ വിഡിയോകൾ പോസ്റ്റ് ചെയ്ത് സുഹൃത്തുക്കൾക്ക് പങ്കുവെയ്ക്കാൻ ‘ലാസ്സോ’ എന്ന ആപ്പാണ് ഫേസ്ബുക്ക് പുറത്തിറക്കിയിരിക്കുന്നത്. ടിക് ടോകിലെ ഫീച്ചറുകൾ മറ്റൊരു രൂപത്തിലാണ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത് . അതേസമയം ലാസ്സോ ആപ്പ് ഔദ്യോഗികമായി പുറത്തിറക്കിയിട്ടില്ല. അമേരിക്കയിൽ മാത്രമാണ് പരീക്ഷണാടിസ്ഥാനത്തിൽ ഇത് അവതരിപ്പിച്ചിരിക്കുന്നത്. മറ്റ് രാജ്യങ്ങളിൽ അവതരിപ്പിക്കുന്ന കാര്യത്തിൽ കമ്പനി വ്യക്തത വരുത്തിയിട്ടില്ല. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിക്കുന്നവര്‍ക്ക് ഈ ആപ്പിൽ ലോഗിൻ ചെയ്യാൻ കഴിയും.
Post Your Comments