Latest NewsIndia

അധികാരത്തിൽ വന്നാൽ മധ്യപ്രദേശിൽ ആർഎസ്എസിനെ വിലക്കും : കോൺഗ്രസ്

ബിൻലാദനെ പിന്തുണക്കുന്നവർ അതേ ചെയ്യൂവെന്ന് ബിജെപി ആരോപിച്ചു.

ന്യൂഡൽഹി: മധ്യപ്രദേശ് തെരഞ്ഞെടുപ്പ് റാലികൾ പുരോഗമിക്കുമ്പോൾ വാഗ്ദാന പെരുമഴയുമായി കോൺഗ്രസ്. രാഹുൽ ഗാന്ധിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം പ്രകടന പത്രികയിൽ അവസാനത്തെ വാഗ്ദാനം കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ ആർ എസ് എസിനെ വിലക്കുമെന്നാണ്. ഇതോടെ ഇതിനെതിരെ ബിജെപി രംഗത്തെത്തി. ബിൻലാദനെ പിന്തുണക്കുന്നവർ അതേ ചെയ്യൂവെന്ന് ബിജെപി ആരോപിച്ചു.

കൂടാതെ ആർഎസ്എസിനെ വിലക്കുമെന്ന കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരെ പ്രതിഷേധം ശക്തമാകുകയും ചെയ്തു. ഭീകരരെയും ഭീകരസംഘടനകളെയും വെള്ളപൂശുന്ന കോൺഗ്രസ്, ദേശീയവാദികളെ ഭയക്കുന്നവെന്ന് ബി.ജെ.പി ആരോപിച്ചു. പ്രകടന പത്രികയിൽ നിന്ന് വിവാദ പരാമർ‍ശം പിന്‍വലിച്ച് കോൺഗ്രസ് മാപ്പുപറയണമെന്നും ബി.ജെ.പി മധ്യപ്രദേശ് സംസ്ഥാന അധ്യക്ഷന്‍ രാകേഷ് സിങ് ആവശ്യപ്പെട്ടു.

തീവ്ര ഹിന്ദുവികാരമുണർത്തിയ വാഗ്ദാനങ്ങളാണ് കോൺഗ്രസ്സ് പ്രകടന പത്രികയിലുള്ളത്. വനവാസം കാലത്തു ശ്രീരാമൻ പോയ വഴി പുനർ നിർമ്മിക്കുമെന്നും വാഗ്ദാനമുണ്ട്. പഞ്ചായത്തിലുടനീളം ഗോശാലകൾ നിർമ്മിക്കുമെന്നും വാണിജ്യാടിസ്ഥാനത്തിൽ ഗോ മൂത്രം ഉൽപ്പാദിപ്പിക്കുമെന്നും വാഗ്ദാനമുണ്ട്. 112 പേജുള്ള പ്രകടന പത്രികയിൽ അവസാനമാണ് ആർ എസ് എസിനെക്കുറിച്ചുള്ള പരാമർശം. അധികാരത്തിലെത്തിയാൽ സർക്കാർ ഉദ്യോഗസ്ഥർ സംഘ ശാഖകളിൽ പികുന്നത് വിലക്കുമെന്നാണ് പത്രികയിൽ ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button