KeralaLatest News

എൻഡിഎ വിട്ട സി.കെ.ജാനു മറ്റൊരു പാർട്ടിയിലേക്ക്; നേതാക്കളുമായി ചർച്ച നടത്തിയെന്ന് സൂചന

തിരുവനന്തപുരം: എൻഡിഎ വിട്ട സി.കെ.ജാനു ഇടതുമുന്നണിയിലേക്കെന്ന് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ജാനു ചർച്ച നടത്തി. എൽഡിഎഫിനോട് സഹകരിച്ചുപ്രവർത്തിക്കാൻ കാനം ആവശ്യപ്പെട്ടത് ജാനു അംഗീകരിച്ചെന്നാണ് സൂചന. ആദിവാസി വിഭാഗത്തിൽ നിന്നുള്ള വനിതാ നേതാവായി ഉയർന്ന ജാനു തുടക്കത്തിൽ ഇടതുപക്ഷവുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ചിരുന്നത്. മുത്തങ്ങ സമരത്തിന് ശേഷമാണ് പാർട്ടിയുമായി ജാനു അകന്നത്.

തുടർന്ന് 2006, 2011 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിനെ പിന്തുണയ്ക്കുകയും പിന്നീട് 2016 ൽ പുതിയ പാർട്ടി രൂപീകരിച്ച് എൻഡിഎയുടെ ഭാഗമാകുകയും ചെയ്‌തു. എന്നാൽ കേന്ദ്രപദവികളടക്കം വാഗ്ദാനം ചെയ്തശേഷം തഴഞ്ഞതു ചൂണ്ടിക്കാട്ടി ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയസഭ(ജെആർഎസ്) കഴിഞ്ഞ മാസം എൻഡിഎ വിടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button