തിരുവനന്തപുരം: സാധാരണക്കാര്‍ യാത്രയ്ക്കായി ആശ്രയിക്കുന്ന കെ.എസ്.ആര്‍.ടി.സിയില്‍ പുതിയ മാറ്റങ്ങള്‍. ഇനി എടിഎം കാര്‍ഡ് ഉപയോഗിച്ചും ടിക്കറ്റെടുക്കാം. ഇതിന് കഴിയുന്ന ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകള്‍ ഉടനെത്തും. ശബരിമല സര്‍വീസ് ബസുകളിലാകും ഇത് ആദ്യമായി പരീക്ഷിക്കുക.
ക്രെഡിറ്റ് കാര്‍ഡും നാഷണല്‍ മൊബിലിറ്റി കാര്‍ഡുകളുമെല്ലാം പുതിയ ടിക്കറ്റ് മെഷീനില്‍ ഉപയോഗിക്കാം. ഏഴായിരത്തോളം മെഷീനുകളാണ് വാങ്ങുന്നത്. പണം മുന്‍കൂറായി അടച്ച് സ്മാര്‍ട്ട് സീസണ്‍ കാര്‍ഡുകളും വാങ്ങാം. സിംകാര്‍ഡ് ഉപയോഗിച്ചാണ് നെറ്റ് കണക്ഷന്‍.
നിലവിലുള്ള ടിക്കറ്റ് മെഷീനേക്കാള്‍ വലിപ്പക്കുറവും ബാറ്ററി ബാക് അപും പുതിയ ടിക്കറ്റ് മെഷീനിനുണ്ട്. നാലുകമ്പനികളാണ് ടെന്‍ഡറില്‍ പങ്കെടുത്തത്.ഈയാഴ്ച തന്നെ കരാറാകും.
Post Your Comments