Latest NewsNattuvartha

സ്കൂട്ടിയിൽ ബസിടിച്ച് ക്ഷേത്ര ജീവനക്കാരി മരിച്ചു

വടക്കാഞ്ചേരി: ക്ഷേത്ര ജീവനക്കാരി സ്വകാര്യ എൻജീനീയറിംഗ് കോളേജിന്റെ ബസ് സ്കൂട്ടിയിലിടിച്ച് മരിച്ചു.

വീരാണിമംഗലം ക്ഷേത്രത്തിന് സമീപം ശ്രീനിലയത്തിൽ ശ്രീദേവി വാരസ്യാർ (60) ആണ് മരിച്ചത്. എങ്കക്കാടുള്ള വീട്ടിൽ നിന്ന് പനങ്ങാട്ടുകര ദേവസ്വത്തിന് കീഴിലുള്ള കുളപ്പുര മംഗലം ശിവ ക്ഷേത്രത്തിലേക്ക് കഴക ജോലിക്കായി പോകുന്നതിനിടെ കരുമത്ര പെട്രോൾ പമ്പിന് മുന്നിൽ വച്ചാണ് അപകടം നടന്നത്.

സ്കൂട്ടിയിൽ ബസ് തട്ടിയതോടെ ബസിനടിയിലേക്ക് വീണ ഇവരുടെ തലയിലൂടെ ബസ് കയറിയിറങ്ങിയതായി ദൃക്സാക്ഷികൾ പറഞ്ഞു. നാട്ടുകാർ ആദ്യം വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് മുളം കുന്നത്ത്കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടക്കാഞ്ചേരി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. മകൾ: മഞ്ജുള. മരുമകൻ: ബാലകൃഷ്ണൻ. ചെറുമകൻ: മനു കൃഷ്ണ

shortlink

Post Your Comments


Back to top button