KeralaLatest News

ചെരുപ്പിന് അനുസരിച്ച് കാല് വെട്ടുകയാണെന്ന് ആരോപണം ഉയര്‍ന്നിട്ടും മന്ത്രി ജി സുധാകരന്റെ ഭാര്യയുടെ കേരള സര്‍വകലാശാലയിലെ ജോലി സ്ഥിരപ്പെടുത്താന്‍ നീക്കം

തിരുവനന്തപുരം:  ചെരുപ്പിന് അനുസരിച്ച് കാല് വെട്ടുകയാണെന്ന് അന്ന് ആരോപണം ഉയര്‍ന്നിട്ടും മന്ത്രി ജി സുധാകരന്റെ ഭാര്യയുടെ കേരള സര്‍വകലാശാലയിലെ ജോലി സ്ഥിരപ്പെടുത്താന്‍ നീക്കം. സ്വാശ്രയ കോഴ്‌സുകളുടെ ഡയറക്ടറേറ്റ് മേധാവിയുടെ താല്‍ക്കാലിക തസ്തികയില്‍ മന്ത്രി ജി സുധാകരന്റെ ഭാര്യ ജൂബില നവപ്രഭയെ നിയമിച്ചത് നേരത്തെ വിവാദമാമായിരുന്നു.

ഇപ്പോള്‍ ജൂബില നവപ്രഭയുടെ കേരള സര്‍വകലാശാലയിലെ ജോലി സ്ഥിരപ്പെടുത്താനാണ് നീക്കം. ജൂബിലെ നവപ്രഭയെ ഡയറക്ടറേറ്റ് ഓഫ് മാനേജ്‌മെന്റ്, ടെക്‌നോളജി ആന്‍ഡ് ടീച്ചേഴ്‌സ് എജ്യൂക്കേഷന്റെ മേധാവിയായി നിയമിച്ചത് കഴിഞ്ഞ മെയ് മാസത്തിലാണ്. 5 മാസത്തിന് ശേഷം ഈ തസ്തിക സ്ഥിരപ്പെടുത്താനാണ് കഴിഞ്ഞ ആഴ്ചത്തെ സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്. ഇതും മന്ത്രിയുടെ ഭാര്യക്ക് വേണ്ടിയാണെന്നാണ് ആരോപണം.

അതേസമയം തസ്തിക സ്ഥിരപ്പെടുത്തുമ്പോള്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ച് അവരില്‍ നിന്നായിരിക്കും തെരഞ്ഞെടുപ്പെന്നാണ് കേരള സര്‍വകലാശാലയുടെ വിശദീകരണം. വിവിധ സ്വാശ്രയ കോഴ്‌സുകളുടെ ഏകോപനമാണ് ദൗത്യമെങ്കിലും അടിസ്ഥാന യോഗ്യത ബികോമാണ്. മാര്‍ക്ക് 50 ശതമാനം. ജൂബിലി നവപ്രഭയ്ക്കുള്ള അതേ ബിരുദവും മാര്‍ക്കും. കോളേജില്‍ വൈസ് പ്രിന്‍സിപ്പലായെങ്കിലും ജോലിചെയ്ത് റിട്ടയര്‍ ചെയ്തവര്‍ തന്നെ വേണമെന്നുണ്ട് നിബന്ധന. എന്നാല്‍ ഇതൊക്കെ കാറ്റില്‍ പറത്തിയാണ് പുതിയ നിയമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button