കോഴിക്കോട്: ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസ് എടുത്ത പോലീസ് നടപടിക്കെതിരെ ബിജെപി നേതാവ് എം.ടി. രമേശ്. യുവമോര്‍ച്ചാ വേദിയില്‍ നടത്തിയ വിവാദ പ്രസംഗം നടത്തിയതിനെതിരെയാണ് പിള്ളയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. അതേസമയം ശ്രീധരന്‍ പിള്ളയെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് ധൈര്യമുണ്ടോ എന്ന് രമേശ് ചോദിച്ചു. കസബ പൊലീസാണ് ശ്രീധരന്‍പിള്ളയ്ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഐപിസി 505 (1) ബി പ്രകാരമാണ് കേസ്.
ശ്രീധരന്‍പിള്ളയ്ക്കെതിരെ കേസെടുത്ത കസബ പൊലീസ് സ്റ്റേഷന്റെ മുന്നിലൂടെ ബിജെപിയുടെ രഥയാത്ര കടന്നുപോകും. കൂടാതെ മണ്ഡല പൂജയ്ക്കായി 16ന് ശബരിമല നട തുറക്കുന്നതോടെ സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ സന്നിധാനത്ത് ഉണ്ടാകുമെന്നും രമേശ് പറഞ്ഞു.
Post Your Comments